കോഴിക്കോട്: സഹോദരങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പോലീസുകാരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ്. കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക് ഔട്ട് നോട്ടീസാണ് ഇറക്കുന്നത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.
12 ഉം 13 ഉം വയസ്സുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. നേരത്തെ ഇയാൾ പെൺകുട്ടികളുടെ മാതാവിനെ ഉപദ്രവിച്ചിരുന്നു. ഇതിൽ ഇയാൾക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരങ്ങളെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ പോക്‌സോ നിയമ പ്രകാരമാണ് എസ്‌ഐയ്‌ക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ മാസം 13 മുതലാണ് ഇയാളെ കാണാതായത്. മെഡിക്കൽ ലീവിൽ അവധിയിൽ പ്രവേശിച്ച ഇയാളെക്കുറിച്ച് പിന്നീട് ഒളിവിൽ പോകുകയായിരുന്നു. സംഭവത്തിൽ ഇയാളെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.
Comments