ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് ബക്കറ്റ് ചിക്കനും ബാർബിക്യൂവും എല്ലാം. സ്വാദ് ഉള്ളതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ നമ്മൾ ഇതൊക്കെ കഴിച്ചുപോകും. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഭക്ഷണങ്ങൾ നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. പുകച്ചതും വറുത്തതുമായ മാംസത്തിലും, ഗ്രില്ലിംഗ്, ബേക്കിംഗ് ചെയ്ത മാംസങ്ങളിലും ധാരാളം HCA-കൾ (മോശമായ രാസവസ്തുക്കൾ) ഉത്പാദിപ്പിക്കുന്നു.
Heterocyclic Amines (HCAs) ഹൃദയപേശികൾ, ജനിതക വസ്തുക്കൾ/ഡിഎൻഎ എന്നിവയ്‌ക്ക് കേടുപാടുകൾ വരുത്തിയേക്കാവുന്ന രാസ വസ്തുക്കളാണ് ബാർബിക്യൂ ചെയ്ത മാംസത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കോശങ്ങളെയും ശരീരത്തെയും ബാധിക്കുന്നു. സ്മോക്ക് ചെയ്തതോ ബാർബിക്യൂ ചെയ്തതോ ഗ്രിൽ ചെയ്തതോ ആയ മാംസം കഴിക്കുന്നത് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദം വരാൻ വരെ കാരണമായേക്കും.
Heterocyclic Amines (HCAs)യ്‌ക്കൊപ്പം ഇത്തരം മാംസങ്ങളിലെ ഉയർന്ന കൊഴുപ്പും ക്യാൻസറിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. ശരീരത്തിൽ ഈ ദോഷകരമായ രാസവസ്തുക്കളുടെ ആഘാതം കുറയ്‌ക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.
1) സ്മോക്ക് ചെയ്തതും ബാർബിക്യൂ ചെയ്തതുമായ മാംസങ്ങൾ വല്ലപ്പോഴും മാത്രം കഴിക്കുക. ഭക്ഷണത്തിന്റെ കേന്ദ്രബിന്ദുവാക്കി ഇവയെ മാറ്റരുത്.
2) മാംസത്തിനൊപ്പം സാലഡും പഴങ്ങളും കഴിക്കുക.
3) മാംസത്തിന്റെ മുകളിൽ നാരങ്ങ പിഴിഞ്ഞൊഴിക്കുക. ഒപ്പം സവാളയും റാഡിഷ് സാലഡും കഴിക്കുക. അവയുടെ ആന്റിഓക്‌സിഡന്റ് പ്രഭാവം ദോഷകരമായ രാസവസ്തുക്കളെ നശിപ്പിക്കും.















