ന്യൂഡൽഹി : സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർനാണ്ടസിന് ജാമ്യം. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിൽ ഡൽഹി പട്യാല കോടതിയാണ് നടിക്ക് ജാമ്യം അനുവദിച്ചത്.
കേസിൽ അന്വേഷണം പൂർത്തിയാകുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജാക്വിലിൻ നൽകിയ സ്ഥിരജാമ്യ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
കേസിൽ സെപ്റ്റംബർ 26 ന് ജാക്വിലിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നവംബർ 11 ന് ഉത്തരവ് തയ്യാറാക്കിയിട്ടില്ലെന്നും അതിനാൽ ജാക്വിലിന് നൽകിവരുന്ന ഇടക്കാല ജാമ്യം തുടരണമെന്നും പ്രത്യേക ജഡ്ജി ശൈലേന്ദ്ര മാലിക് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വാദം കേട്ട ശേഷമാണ് ജാമ്യം അനുവദിച്ചത്.
Comments