മനുഷ്യരാശിയെ രക്ഷിക്കാൻ ചൊവ്വയിൽ നിന്ന് വന്നു; വിചിത്ര വാദവുമായി കുട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യരാശിയെ രക്ഷിക്കാൻ ചൊവ്വയിൽ നിന്ന് വന്നു; വിചിത്ര വാദവുമായി കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:34 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ പേടിസ്വപ്‌നമാണ് ആണവായുധങ്ങൾ. നിരവധി രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുകയും രാഷ്‌ട്രീയ പ്രതിസന്ധികൾ കനക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ഭീതിയോടെയല്ലാതെ ഇതിനെയൊന്നും കാണാനാകുന്നില്ല. ആണവയുദ്ധം മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. എന്നാൽ ആണയുദ്ധത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ ചൊവ്വയിൽ നിന്നൊരാൾ എത്തിയാലോ ?

റഷ്യയിൽ നിന്നുള്ള ബാലനായ ബോറിസ് കിപ്രിയാനോവിച്ച് ആണ് താൻ മനുഷ്യരെ രക്ഷിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. താൻ മനുഷ്യനല്ല, ഒരു അന്യഗ്രഹജീവിയാണെന്നാണ് കുട്ടി അവകാശപ്പെടുന്നത്. വിചിത്രമായ സിദ്ധാന്തങ്ങളും ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും കൊണ്ട് കുട്ടി ആളുകളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

താൻ ഇത്രയും നാൾ ചൊവ്വയിലാണ് താമസിച്ചിരുന്നത് എന്ന് കുട്ടി പറയുന്നുണ്ട്. അവർ എല്ലാ ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ചൊവ്വക്കാർ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരാശിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ഭൂമിയിലേക്ക് അയച്ച ഇൻഡിഗോ കുട്ടികളിൽ ഒരാളാണ് താനെന്നും ബോറിസ് പറഞ്ഞു. താൻ നേരത്തെയും ഭൂമി സന്ദർശിച്ചിട്ടുണ്ടെന്നും ഇന്ത്യൻ മഹാസമുദ്രത്തിന് കീഴിൽ അന്നൊരു സാങ്കൽപ്പിക ഭൂഖണ്ഡം ഉണ്ടായിരുന്നുവെന്നും കുട്ടി അവകാശപ്പെടുന്നു.

താൻ ഒരു ബഹിരാകാശ പേടകവും നിർമ്മിച്ചിട്ടുണ്ടെന്ന് ബോറിസ് പറയുന്നുണ്ട്. ഖര ലോഹം കൊണ്ട് നിർമ്മിച്ച ഈ പേടകത്തിന് ആറ് പാളികളുണ്ട്. ഇതിന്റെ ഉള്ളിലുള്ള പാളി 30% റബ്ബർ കൊണ്ടും മൂന്നാമത്തെ പാളി 30% ലോഹം കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. അവസാന 4% ഒരു പ്രത്യേക കാന്തിക പാളിയാണ്. കാന്തിക പാളിയിലേക്ക് ഊർജ്ജമെത്തിച്ചാൽ ഈ യന്ത്രത്തിന് പ്രപഞ്ചത്തിൽ ഏത് ഭാഗത്തേക്കും പറന്ന് പോകാൻ സാധിക്കും എന്നും കുട്ടി പറയുന്നുണ്ട്.

ബോറിസ് വളരെയധികം പ്രത്യേകതകൾ ഉള്ള കുട്ടിയാണെന്ന് അവന്റെ അമ്മയും പറഞ്ഞു. മകനെ പ്രസവിക്കുന്ന സമയത്ത് തനിക്ക് വേദനയേ ഉണ്ടായിരുന്നില്ല. ഡോക്ടർ കുട്ടിയെ കാണിച്ചപ്പോൾ മുതിർന്നവരുടേതിന് സമാനമായ കണ്ണുകളോടെ അവൻ തന്നെ നോക്കി. അവന്റേത് വലിയ തവിട്ട് നിറത്തിലുള്ള കണ്ണുകളായിരുന്നു.

ഒരു വയസ്സുള്ളപ്പോൾത്തന്നെ പത്രത്തിന്റെ തലക്കെട്ടുകൾ അവൻ എളുപ്പത്തിൽ വായിക്കുമായിരുന്നു. പ്രായത്തേക്കാൾ കൂടുതൽ ജ്ഞാനം കുട്ടിക്കുണ്ട്. ബോറിസിൽ അസാധാരണമായ ശക്തമായ ചില വൈബ്രേഷനുകൾ ഉണ്ടെന്ന് ഗവേഷകരും പറയുന്നുണ്ട്.

Tags: marsaliens
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies