കോഴിക്കോട്: കോഴിക്കോട് വടകരിൽ പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് കയറി അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം. അതേസമയം അപകടത്തിൽ പെട്ട ടാങ്കറിന്റെ ചോർച്ച അടച്ചതായി ഫയർഫോഴ്സ് അറിയിച്ചു. ടാങ്കറിലുള്ള ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും.
Comments