ന്യൂഡൽഹി: രാജ്യത്ത് ലൗജിഹാദിന് തടയിടണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്. ലൗജിഹാദിനെതിരെ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ് ഡോ.സുരേന്ദ്ര ജെയ്ൻ ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ വിഷയം പരിശോധിക്കാൻ പ്രത്യേകം കമ്മീഷനെ നിയോഗിക്കണം. നിർബന്ധിത മതപരിവർത്തനം മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതിന് പുറമേ ഇത് രാജ്യസുരക്ഷയ്‌ക്കും ഭീഷണിയായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനം രാജ്യത്തെ അപകടത്തിൽപ്പെടുത്തുമെന്ന് സുപ്രീംകോടതി തന്നെ മുന്നറിയിപ്പ് നൽകി. അതിനർത്ഥം ഇതൊരു ഗൗരവതരമായ വിഷയമാണ്. എല്ലാവർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ട്. എന്നാൽ ആരിലും നിർബന്ധിച്ച് മതം അടിച്ചേൽപ്പിക്കാൻ ആർക്കും കഴിയില്ല. ഇത് കുറ്റമാണ്. നിർബന്ധിത മതപരിവർത്തനം തടയാൻ നമുക്ക് വ്യക്തമായ നിയമം ഇല്ല.
നിർബന്ധിത മതപരിവർത്തനം നമ്മുടെ രാജ്യത്തിന്റെ ഭൂപടം തന്നെ മാറ്റി. അഫ്ഗാനിസ്ഥാനും പാകിസ്താനും ബംഗ്ലാദേശുമെല്ലാം രൂപപ്പെടാൻ കാരണം നിർബന്ധിത മതപരിവർത്തനമാണ്. കശ്മീർ, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ പലഭാഗത്തുമുള്ള ഹിന്ദുക്കൾ ദുരിതം അനുഭവിക്കാൻ കാരണം ഇതാണ്. ശ്രദ്ധാ, നികിത എന്നിവർ ലൗജിഹാദിനെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments