ഇന്ത്യ ചുവപ്പുനാടയ്ക്ക് പേരുകേട്ട സ്ഥലമല്ല; നിക്ഷേപകർക്ക് ചുവന്ന പരവതാനി വിരിക്കുന്ന ഇടം: പ്രധാനമന്ത്രി നരേന്ദ്രമോദി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ചുവപ്പുനാടയ്‌ക്ക് പേരുകേട്ട സ്ഥലമല്ല; നിക്ഷേപകർക്ക് ചുവന്ന പരവതാനി വിരിക്കുന്ന ഇടം: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഇന്നത്തെ ഇന്ത്യ ചുവപ്പുനാടയ്‌ക്ക് പേരുകേട്ട സ്ഥലമല്ല മറിച്ച് നിക്ഷേപകർക്ക് വേണ്ടി ചുവപ്പ് പരവതാനി വിരിക്കുന്ന സ്ഥലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരു ടെക് ഉച്ചകോടിയുടെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലിയിൽ ജി-20 ഉച്ചകോടിക്കായി എത്തിയ പ്രധാനമന്ത്രി മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇവന്റുകളിൽ ഒന്നാണ് ബെംഗളൂരു ടെക് ഉച്ചകോടി.

എഫ്ഡിഐ പരിഷ്‌കാരങ്ങളോ, ഡ്രോൺ നിയമങ്ങളുടെ ഉദാരവൽക്കരണമോ സെമികണ്ടക്ടർ മേഖലയിലെ നടപടികളോ, വിവിധ മേഖലകളിലെ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതികളോ എന്തുമാകട്ടെ.. ഇന്ത്യ ഇന്ന് ചുവപ്പുനാടയ്‌ക്ക് പേരുകേട്ട സ്ഥലമല്ല. നിക്ഷേപകർക്ക് ചുവന്ന പരവതാനി വിരിക്കുന്ന നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് പോലും ഇന്ന് വലിയ തോതിൽ ഉപഭോക്താക്കളെ കണ്ടെത്താൻ സാങ്കേതികവിദ്യ സഹായിക്കുന്നു. അതേസമയം അഴിമതിക്കുള്ള സാധ്യതയും ഇതുവഴി കുറയുന്നു. അതുപോലെ, ഓൺലൈൻ ടെൻഡറിംഗിനെയും ടെക്‌നോളജിയുടെ സഹായം പിന്തുണച്ചു. ഇത് വിവിധ പ്രോജക്ടുകൾ ത്വരിതപ്പെടുത്തുകയും അവയ്‌ക്ക് സുതാര്യത നൽകുകയും ചെയ്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ യുവാക്കളുടെ ശക്തി ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നു. സാങ്കേതിക വിദ്യയുടെ ആഗോളവത്കരണമാണ് അതിന് സഹായിച്ചത്. 2021 മുതൽ ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. കൂടാതെ ഇന്ത്യയുടെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സ് 81-ൽ നിന്ന് 40-ാം റാങ്കിലേക്ക് ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയെ പോലും എങ്ങനെ ജനാധിപത്യവത്കരിക്കാമെന്ന് ഇന്ത്യ കാണിച്ചുതരുന്നു. ഇന്ന് സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തികൂടിയാണ് ഇന്ത്യയിലെ സാങ്കേതികവിദ്യയുടെ വളർച്ചയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: PMnarendramodi
ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies