കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ യുവ താരം അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വധൂവരന്മാർക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് അർജുന്റെയും ശിഖയുടെയും വിവാഹ നിശ്ചയം നടന്നത്. അർജുന്റെ പ്രേക്ഷ ശ്രദ്ധ നേടിയ ” മാമനോടൊന്നും തോന്നല്ലേ മക്കളേ” എന്ന ഡയലോഗിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
തിരക്കഥാകൃത്തായും സംവിധായകനായും അർജുൻ പ്രവർത്തിച്ചിട്ടുണ്ട്. അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Comments