വീട്ടിൽ പഴുതാര കയറുന്നുണ്ടോ? ലേശം ഉപ്പുണ്ടെങ്കിൽ ഏത് പഴുതാരയെയും പമ്പകടത്താം; വേറെയും എളുപ്പഴികൾ ഇതാ..
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിൽ പഴുതാര കയറുന്നുണ്ടോ? ലേശം ഉപ്പുണ്ടെങ്കിൽ ഏത് പഴുതാരയെയും പമ്പകടത്താം; വേറെയും എളുപ്പഴികൾ ഇതാ..

ways to get rid of centipedes from your home

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 02:49 pm IST
Facebook
Twitter
WhatsAppTelegram

പലർക്കും വളരെയധികം പേടിയുള്ള ഇഴജന്തുവാണ് പഴുതാര. ഇവയുടെ കുത്ത് കിട്ടിയാൽ വേദന അസഹനീയമാണ് എന്നതുതന്നെയാണ് ഈ ഭയത്തിന് കാരണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിലാണ് പഴുതാര അറിയപ്പെടുക. ചാക്കാണി, ചെതുമ്പൂരൻ, കരിങ്കണ്ണി എന്നെല്ലാം പഴുതാരയെ വിശേഷിപ്പിക്കാറുണ്ട്.

കുറെയധികം കാലുകൾ ഉള്ളതിനാലാണ് പഴുതാരയ്‌ക്ക് centipede എന്ന് ഇംഗ്ലീഷിൽ പേരുവന്നതെന്ന് പറയപ്പെടുന്നു. നൂറുകാലൻ എന്നർത്ഥം വരുന്ന വാക്കാണിത്. കൂടാതെ അതിവേഗം പാഞ്ഞുപോകുന്നതാണ് ഇവയുടെ രീതി. പഴുതാരയുടെ മുൻവശത്തെ രണ്ട് കാലുകൾ കൊണ്ടാണ് അവ ഇരപിടിക്കുന്നത്. കാഴ്ചശക്തിയില്ലാത്ത പഴുതാരകൾ പലപ്പോഴും ഇരയാണെന്ന് കരുതിയാണ് മനുഷ്യരെ കുത്തുന്നത്. അതുമല്ലെങ്കിൽ മുന്നിലൊരു തടസം വരുമ്പോൾ അതുമാറാനായി കുത്തുന്നതുമാകാം. ചിലർക്ക് പഴുതാര കടിച്ചാൽ പനി, വിറയൽ, ക്ഷീണം, നീരുവന്ന് വീർക്കുക എന്നിവയെല്ലാം സംഭവിക്കുന്നത് പതിവാണ്. ഒരുദിവസം കഴിഞ്ഞാൽ ഇവ ഭേദമാകുകയും ചെയ്യും.

വീടനകത്ത് കയറി പറ്റുന്ന പഴുതാരകൾ രാത്രികാലങ്ങളിൽ പലപ്പോഴും പണി തരാറുണ്ട്. നിലത്ത് കിടക്കുന്നവർക്കാണ് പണി കിട്ടുക. ഇത്തരത്തിലുള്ള പഴുതാര ശല്യം ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

ഭിത്തികൾക്കിടയിലുള്ള ചെറിയ വിടവുകളിലൂടെ പഴുതാരകൾ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കും. അതിനാൽ ചുമരിലുള്ള ചെറിയ വിള്ളലുകളും ദ്വാരങ്ങളും അടയ്‌ക്കുക. മാംസാഹാര പ്രേമികളായ പഴുതാരകൾ ചെറിയ പ്രാണികളെയും ഉറുമ്പുകളെയുമൊക്കെയാണ് ഭക്ഷണമാക്കുക. അതിനാൽ ഉറുമ്പുകളും മറ്റും വീടിനകത്തുണ്ടെങ്കിൽ അവയെ ആദ്യം തുരത്തുക. ഭക്ഷണാവശിഷ്ടങ്ങൾ അടുക്കളയിലും മുറികളിലും ഇടാതിരിക്കുക.

ഇരുണ്ട സ്ഥലങ്ങളും നനവുള്ള പ്രദേശങ്ങളുമാണ് പഴുതാരകൾ ഇഷ്ടപ്പെടുന്നത്. അതിനാൽ അനാവശ്യമായ ഇടങ്ങളിൽ ഈർപ്പം നിലനിൽക്കുന്നുണ്ടെങ്കിൽ ഉണക്കിയിടുക. വീടിനകവും പുറവും എപ്പോഴും ശുചിയാക്കിയിടുക. അഴുക്കുവെള്ളം പോകുന്ന ചാലിൽ തടസങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്കും ചിലപ്പോൾ പഴുതാര ശല്യം അനുഭവപ്പെട്ടേക്കാം. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ ബാത്ത്റൂമുകൾ വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കുക.

ബാത്ത്‌റൂമിലെ ചെറിയ വിടവുകളിലും മറ്റും പഴുതാര താമസമാക്കും. അത്തരം വിടവുകൾ അടയ്‌ക്കാൻ സാധിച്ചില്ലെങ്കിൽ അവിടെയെല്ലാം ഉപ്പ് വിതറിയിടുക. ക്ഷുദ്രജീവികളെ തടയാൻ ഉപ്പിന്റെ സാന്നിധ്യം ഏറെ ഗണം ചെയ്യും.

കേരളത്തിൽ പലയിടത്തും രംഭയില എന്നും ബിരിയാണി കൈതയെന്നുമെല്ലാം അറിയപ്പെടുന്ന ചെടിയുടെ ഇലകൾ (പാൻഡൻ ലീവ്‌സ്) വീടിനകത്ത് വിതറിയിടുന്നതും പഴുതാരകളെ അകറ്റും. പാൻഡൻ ലീവ്‌സിന്റെ ഗന്ധം മനുഷ്യർക്ക് പ്രിയങ്കരമാണെങ്കിലും പഴുതാരകൾക്ക് അസഹനീയമാണ്. അതുമല്ലെങ്കിൽ ലെമൺഗ്രാസ് ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. പാറ്റഗുളിക വെക്കുന്നതും പഴുതാരയെ അകറ്റും.

Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies