എനിക്ക് ഇത് ആദ്യ അനുഭവമല്ല; മോശമായി തോന്നി,ഹൃദയം തകർന്നു; ട്രെയിലർ ലോഞ്ചിനെത്തിയ ഷക്കീലയെ തടഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാൾ; അവഹേളനത്തിൽ പ്രതികരണവുമായി താരം- Nalla Samayam , Shakeela, Omar Lulu
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്ക് ഇത് ആദ്യ അനുഭവമല്ല; മോശമായി തോന്നി,ഹൃദയം തകർന്നു; ട്രെയിലർ ലോഞ്ചിനെത്തിയ ഷക്കീലയെ തടഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാൾ; അവഹേളനത്തിൽ പ്രതികരണവുമായി താരം- Nalla Samayam , Shakeela, Omar Lulu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 03:17 pm IST
Facebook
Twitter
WhatsAppTelegram

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ തഴഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാൾ അധികൃതർ. നവംബർ 19-ന് വൈകിട്ട് 7-ന് കോഴിക്കോട് ഹൈലൈറ്റ് മാളിൽ നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ട്രെയിലർ ലോഞ്ച് ചെയ്യുന്നത് ഷക്കീലയാണെന്ന് അറിഞ്ഞതോടെ മാൾ അധികൃതർ വിലക്കുകയായിരുന്നു. ഷക്കീലയെ പങ്കെടുപ്പിക്കാൻ സാധിക്കില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടിയെ വിലക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ ഹൈലറ്റ് മാളിനെതിരെ സിനിമാ പ്രേമികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനം ഉയർത്തിയിരുന്നു. ഇപ്പോൾ, സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തു വന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലുവും നടി ഷക്കീലയും. ഒമർ ലുലുവിന്റെ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നു. പക്ഷെ ചേച്ചിയാണ് ഗസ്റ്റ് എന്നറിഞ്ഞതോടെ പ്രശ്‌നങ്ങൾ ആരംഭിച്ചു. പിന്നാലെ സുരക്ഷാ പ്രശ്‌നങ്ങളും മറ്റ് പലതും ചൂണ്ടിക്കാണിച്ച് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു. ചേച്ചിയാണെങ്കിൽ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് വരികയും ചെയ്തു. ഞങ്ങൾക്ക് ആകെ സങ്കടമായി. ചേച്ചിയോട് സോറി പറയുന്നു. ചേച്ചിയെ ഒഴിവാക്കിയത് കൊണ്ട് ട്രെയിലർ ലോഞ്ച് മാളിൽ വച്ച് നടത്തേണ്ട എന്ന് തങ്ങളും തീരുമാനിച്ചു’ എന്ന് സംവിധായകൻ ഒമർ ലുലു പറഞ്ഞു.

‘ക്ഷമ ഒന്നും ചോദിക്കേണ്ട. ഇത് തനിക്ക് പുതിയ അനുഭവമല്ല. കാലങ്ങളായി എന്നെ അവഗണിക്കുന്നതാണ്. സംഭവം അറിഞ്ഞതോടെ കോഴിക്കോട് നിന്ന് പലരും മെസേജ് അയച്ചു. എല്ലാവരെയും ഞാൻ മിസ് ചെയ്യുന്നുണ്ട്. എനിക്ക് മോശമായ അനുഭവമാണ് ഉണ്ടായത്. ഹൃദയം തകർന്നു. നിങ്ങളെല്ലാവരും കൂടിയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. എന്നാൽ നിങ്ങൾ തന്നെ ഒരു അംഗീകാരവും എനിക്ക് നൽകുന്നില്ല. എന്താണ് കാരണമെന്ന് എനിക്ക് അറിയില്ല’ എന്നാണ് ഷക്കീലയുടെ പ്രതികരണം.

നവംബർ 25-നാണ് ചിത്രത്തിന്റെ റിലീസ്. ഇർഷാദാണ് ചിത്രത്തിലെ നായകൻ. വിജീഷ്, പുതുമുഖ നായികമാരായ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഒമർ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. പ്രവാസിയായ കളന്തൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് റതിൻ രാധാകൃഷ്ണൻ.

 

Tags: omar luluNalla SamayamShakeela
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies