ബുന്ദേൽഖണ്ഡിലെ കേദാർനാഥ് എന്നറിയപ്പെടുന്ന ശ്രീ ജടാശങ്കരധാമിലെ നന്ദി ബാബയ്ക്ക് അന്ത്യം. മൂന്ന് കൊമ്പുകളും മൂന്ന് കണ്ണുകളുമുണ്ടായിരുന്ന നന്ദിബാബ ഭക്തരുടെ വിശ്വാസ കേന്ദ്രമായിരുന്നു. കഴിഞ്ഞ 11 വർഷമായി നന്ദിബാബ ഇവിടെയുണ്ട്.
നന്ദി ബാബ ഏറെ നാളായി രോഗബാധിതനായിരുന്നുവെന്ന് ജടാശങ്കർ ട്രസ്റ്റ് കമ്മിറ്റി പറഞ്ഞു. 5 അംഗ ഡോക്ടർമാരുടെ സംഘമാണ് നന്ദിബാബയെ ചികിത്സിച്ചത്.നന്ദി ബാബയുടെ വിയോഗത്തെ തുടർന്ന് ജടാശങ്കർ ധാം അടച്ചിട്ടു . നന്ദി ബാബയോടുള്ള ഭക്തി പ്രകടിപ്പിച്ച് മാർക്കറ്റുകളും അടച്ചിട്ടിരുന്നു.
കിഷൻഗഡാണ് നന്ദി ബാബയുടെ ജന്മസ്ഥലം . ജടാശങ്കർ ധാമിലെത്തുമ്പോൾ ഏകദേശം 6 വയസ്സായിരുന്നു പ്രായം. മൂന്ന് കൊമ്പുകൾക്കൊപ്പം, മൂന്നാം കണ്ണും നെറ്റിയിൽ കാണാമായിരുന്നു, അത് ഏറെ ഭക്തരെ ആകർഷിച്ചു.സമ്പൂർണ്ണ ആചാരങ്ങളോടെയായിരുന്നു നന്ദി ബാബയുടെ സംസ്ക്കാരം.
ക്ഷേത്രപരിസരത്ത് നന്ദിബാബ താമസിച്ചിരുന്ന സ്ഥലത്ത്, അതേ സ്ഥലത്ത് ആറടിയോളം താഴ്ചയിൽ കുഴിയെടുത്താണ് സംസ്കരിച്ചത്. ഇതോടൊപ്പം രണ്ട് ലക്ഷത്തോളം രൂപ ചിലവിൽ പ്രതിമ സ്ഥാപിക്കാനും ക്ഷേത്ര സമുച്ചയം തീരുമാനിച്ചു. ഇതുകൂടാതെ നന്ദിക്ഷേത്രവും ഇവിടെ നിർമിക്കും. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യത്തെ നന്ദിക്ഷേത്രമായിരിക്കും ഇത്.
Comments