ബീജിംഗ്: ചൈനയിൽ വീണ്ടും കൊറോണ വ്യാപിക്കുന്നു. ആറുമാസത്തിനകം കൊറോണ ബാധമൂലം ഒരാൾ മരണപ്പെട്ടതോടെ സ്കൂളുകളും ഭക്ഷണശാലകളും ബീജിംഗ് ഭരണകൂടം പൂട്ടിച്ചു. ചായോംഗ് ജില്ലയിലാണ് വ്യാപനവും മരണവും ഉണ്ടായിരിക്കുന്നത്. 516 പേർക്കാണ് ചായോംഗിൽ കൊറോണ സ്ഥിരീകരിച്ചത്.
ആഗോള മാനദണ്ഡമനുസരിച്ച് ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട വ്യാപനമല്ലെങ്കിലും കനത്ത ജാഗ്രത പാലിക്കാനാണ് ബീജിംഗ് ആരോഗ്യവകുപ്പ് നിർദ്ദേശം. മേഖലയിലെ ഏറ്റവുമധികം ജനവാസമുള്ള ജില്ലയാണെന്നതും കടുത്ത നടപടി എടുക്കാൻ അധികൃതരെ പ്രേരിപ്പിച്ച ഘടകമാണ്.
നവംബർ 19ന് ശേഷം ഇതുവരെ ചൈനയിൽ ഒട്ടാകെ 24,435 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. പൂർണ്ണ കൊറോണ മുക്ത നഗരങ്ങളെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന തിനിടെയാണ് കാൽലക്ഷത്തോളം പേർക്ക് വൈറസ് ബാധിച്ചതെന്നത് ചൈനയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ്.
Comments