ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസെറ്റ് ശ്രേണിയിലെ മൂന്നാം ഉപഗ്രഹം, ഭൂട്ടാൻസെറ്റ് അടക്കം 8 ചെറു ഉപഗ്രഹങ്ങൾ എന്നിവ നവംബർ 26-ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം. പിഎസ്എൽവിയുടെ 56-ാം ദൗത്യമാകും ഇത്. 26-ന് രാവിലെ 11.56-നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന് ഇസ്രോ അറിയിച്ചു.
ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ പിക്‌സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏജൻസി ധ്രുവ സ്‌പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങളായ തൈബോൾട് 1, തൈബോൾട് 2, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് ശ്യംഖലയ്‌ക്ക് വേണ്ടി യുഎസ് കമ്പനിയായ സ്‌പേസ്‌ഫൈറ്റ് വിക്ഷേപിക്കുന്ന 4 അസ്‌ട്രോകാസ്റ്റ് ഉപഗ്രഹങ്ങൾ എന്നിവയാണ് മറ്റുള്ളവ.
Comments