ആളുകൾ എത്തുന്നില്ല : തിരഞ്ഞെടുപ്പ് യോഗങ്ങൾ ഒവൈസി റദ്ദാക്കുന്നു , ഈ പാർട്ടിയ്ക്ക് ആര് വോട്ട് ചെയ്യുമെന്ന് ജനങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആളുകൾ എത്തുന്നില്ല : തിരഞ്ഞെടുപ്പ് യോഗങ്ങൾ ഒവൈസി റദ്ദാക്കുന്നു , ഈ പാർട്ടിയ്‌ക്ക് ആര് വോട്ട് ചെയ്യുമെന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 05:11 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു. ആദ്യമായാണ് ഇക്കുറി എഎപി മത്സരരംഗത്തിറങ്ങുന്നത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിയും ഇത്തവണ പല സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിൽ സ്ഥാനാർത്ഥികളെയാണ് നിർത്തിയത്.

ഇതിൽ 12 സ്ഥാനാർത്ഥികൾ മുസ്ലീങ്ങളാണ്. രണ്ട് സീറ്റുകൾ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതിനാൽ, പാർട്ടി അവിടെ ഒരു ഹിന്ദു പട്ടികജാതി സ്ഥാനാർത്ഥിയെ നിർത്തി.എന്നാൽ ഗുജറാത്തിൽ പലയിടങ്ങളിലും മുസ്ലീങ്ങൾ ഒവൈസിയ്‌ക്ക് എതിരാണ് .
ഡാനിലിംഡയിലാകട്ടെ ഒവൈസിയുടെ യോഗം റദ്ദാക്കി . എഐഎംഐഎം ഡാനിലിംഡ സീറ്റിൽ കൗശിക ബെഹൻ പാർമർ എന്ന സ്ത്രീയെയാണ് മത്സരിപ്പിക്കുന്നത് . അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണിത്. എന്നാൽ ഈ സീറ്റ് ഇപ്പോൾ പട്ടികജാതിക്കായി സംവരണം ചെയ്തിരിക്കുന്നു. കോൺഗ്രസിന്റെ ശൈലേഷ് പർമർ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സീറ്റിൽ വിജയിച്ചിരുന്നു. ഇത്തവണയും ശൈലേഷ് പർമർ മത്സരിക്കുന്നുണ്ട്.

ഡാനിലിംഡയിലെ ഷാ-ഇ-ആലം ദർവാസയിൽ താമസിക്കുന്ന മുസ്ലീം കുടുംബങ്ങളുടെ പിന്തുണയാണ് ശൈലേഷ് പർമറിന് ലഭിച്ചത്. മുസ്ലീം വോട്ടുകൾ നേടിയാണ് അദ്ദേഹം ഇവിടെ നിന്ന് തുടർച്ചയായി വിജയിക്കുന്നത്. ഇതേ പ്രദേശത്താണ് സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ മുസ്ലീങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിച്ചത്. ലോക്കൽ കൗൺസിലർ ഷഹ്‌സാദ് ഉൾപ്പെടെ നിരവധി പേരെ ഈ ആരോപണത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു .

മുസ്ലീം ഭൂരിപക്ഷമുള്ള ഈ സീറ്റിൽ കഴിഞ്ഞ 20 വർഷമായി മുസ്ലീം പിന്തുണയോടെയാണ് കോൺഗ്രസ് വിജയിക്കുന്നത്. ഇതാദ്യമായാണ് ഒരു മുസ്ലീം പാർട്ടിയായ എഐഎംഐഎം ഇവിടെ മത്സരിക്കുന്നത് . ‘ ഡാനിലിംഡയിൽ ഒവൈസിയുടെ യോഗത്തിന് ആരും വരാത്തതിനാൽ മീറ്റിംഗ് റദ്ദാക്കി പോകേണ്ടിവന്നു. സമ്മേളനങ്ങൾക്ക് വരാത്തവർ ആരു വോട്ട് ചെയ്യും? ഒവൈസി തങ്ങളുടെ നേതാവല്ലെന്ന് മുസ്ലീങ്ങൾക്ക് നന്നായി അറിയാം“ പ്രദേശവാസികൾ പറയുന്നു.

അഹമ്മദാബാദിലെ ജമാൽപൂർ സീറ്റിലും മുസ്ലീം ആധിപത്യമാണ്, അവിടെ കോൺഗ്രസിന്റെ എംഎൽഎ ഇമ്രാൻ ഖെദാവാലയാണ്. ഇത്തവണയും അദ്ദേഹം തന്നെയാണ് ഇവിടെ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി. ഇവിടെയും എഐഎംഐഎം സ്ഥാനാർത്ഥിയെ നിർത്തി. ഗുജറാത്ത് എഐഎംഐഎം സംസ്ഥാന അധ്യക്ഷൻ സാബിർ കാബൂളിവാലയെയാണ് ഒവൈസിയുടെ പാർട്ടി ഇവിടെ നിന്ന് നോമിനേറ്റ് ചെയ്തത്.

എന്നാൽ ഈ സ്ഥാനാർത്ഥികളിൽ ആർക്ക് വോട്ട് ലഭിച്ചാലും അത് ഒവൈസിയുടെ പാർട്ടിയുടെ പേരിലല്ലെന്നും , സ്ഥാനാർത്ഥികളുടെ സ്വന്തം പേരിലാണെന്നുമാണ് വോട്ടർമാർ പറയുന്നത് .

എഐഎംഐഎം ഗുജറാത്തിൽ ഒരിടത്തും നന്നായി പ്രവർത്തിക്കില്ല. അത് കോൺഗ്രസിന്റെ ചില വോട്ടുകൾ വെട്ടിക്കുറയ്‌ക്കാനേ ഉപകരിക്കൂവെന്നും അവർ പറയുന്നു.സൂറത്ത് ഈസ്റ്റ് സീറ്റിൽ ഒരു പൊതുയോഗത്തിനിടെ ഒവൈസിക്ക് മുസ്ലീങ്ങളുടെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ഒവൈസി പ്രസംഗിക്കാൻ വേദിയിൽ എത്തിയപ്പോൾ ചില മുസ്ലീം യുവാക്കൾ ‘മോദി-മോദി’ എന്ന മുദ്രാവാക്യം ഉയർത്തി കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

ഇതാദ്യമായല്ല ഒവൈസിയെ ഗുജറാത്തിലെ മുസ്ലീം സമുദായം എതിർക്കുന്നത്. ഈ വർഷം മെയ് ആദ്യം, തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന ഒവൈസിക്കെതിരെ മുസ്ലീം സമുദായാംഗങ്ങൾ സൂറത്തിലെ ലിംബായത്തിൽ ഒത്തുകൂടിയിരുന്നു .ഇതുകൂടാതെ എഐഎംഐഎം സ്ഥാനാർഥികളെ നിർത്തിയ സീറ്റുകളിൽ ഒവൈസിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു.

 

 

Tags: OWAISIparty
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies