ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ ആയുധവേട്ട. രണ്ട് പേരെ അറസറ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു. എകെ റൈഫിളുകളും യുദ്ധ സമാനമായ ഉപകരണങ്ങളുമാണ് കണ്ടെടുത്തത്.
പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. സുരക്ഷ മുൻനിർത്തി പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം കുപ്വാര ജില്ലയിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. തോക്കും പിസ്റ്റൾ മാഗസിനുകളും, വെടിയുണ്ടകളും ഡിറ്റണേറ്ററുകളുമാണ് പോലീസ് കണ്ടെടുത്തത്. പ്രതി ഹുസൈൻ ഷായ്‌ക്കായി തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നതിന് പിന്നാലെയാണ് ബന്ദിപോരയിലെ സംഭവം.
Comments