വാഷിംഗ്ടൺ : ഇന്ത്യയുമായുള്ള പങ്കാളിത്തമാണ് ഏറ്റവും മൂല്യമുള്ളതും ഗുണകരവുമെന്ന് തുറന്ന് സമ്മതിച്ച് അമേരിക്ക. ശക്തമായ പ്രതിരോധ വാണിജ്യ പങ്കാളിത്തത്തിലെ സുതാര്യതയാണ് ഇന്ത്യയെ പ്രിയങ്കരമാക്കുന്നതെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപ മേധാവി ജോൻ ഫിന്നർ പറഞ്ഞു. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്താണ് ഫിൻ ഇന്ത്യയുടെ നയങ്ങളെ പ്രശംസിച്ചത്.
ഇന്ത്യ എന്നും വാക്കുപാലിക്കുന്നതിൽ ഉറച്ചു നിൽക്കുന്ന രാജ്യമാണ്. പ്രതിരോധ രംഗത്ത് ഇത്രയും ശക്തമായ ഒരു പങ്കാളി അമേരിക്കയ്ക്കില്ല. ഇന്തോ പസഫിക് മേഖലയിൽ ഈ പങ്കാളിത്തം ഏറെ ഗുണം ചെയ്തെന്നും ജോൻ പറഞ്ഞു.
ഇന്ത്യയുമായി പങ്കാളിത്തമുള്ള എല്ലാ മേഖലയും ഗുണനിലവാരത്തിലും മൂല്യത്തിലും നടപടിക്രമങ്ങളുടെ സുതാര്യതയിലും ഏറെ മുന്നിലെന്നതാണ് വൈറ്റ്ഹൗസിന്റെ വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ജോബൈഡനും ഭരണകൂടത്തിലെ എല്ലാവരും ഒരുപോലെ ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അത്രകണ്ട് വിലമതിക്കുന്നുവെന്നും സുരക്ഷാ ഉപ മേധാവി പറഞ്ഞു.
Comments