അബുദാബി : ജീവനക്കാർക്ക് കൊറോണ പരിശോധന നടത്തിയ വകയിൽ ആരോഗ്യകേന്ദ്രത്തിന് പണം നൽകാൻ വിസമ്മതിച്ച അബുദാബിയിലെ കമ്പനിക്കെതിരെ കോടതി വിധി. പരിശോധന നടത്തിയ ആരോഗ്യകേന്ദ്രത്തിന് 1,51,270 ദിർഹം നൽകാൻ കമ്പനിയോട് കോടതി നിർദേശിച്ചു. കമ്പനി പണം നൽകാൻ വിസമ്മതിച്ചതോടെ ആരോഗ്യകേന്ദ്രം പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
കമ്പനിയുടെ അഭ്യർത്ഥനപ്രകാരം സ്ഥാപനത്തിലെ ജീവനക്കാർക്ക് തുടർച്ചയായി നിരവധി തവണ കൊറോണ പരിശോധന നടത്തിയിരുന്നു. എന്നാൽ, പരിശോധനകൾ പൂർത്തിയാക്കി ബിൽ നൽകിയപ്പോൾ കമ്പനി ഇത് നൽകാതിരിക്കുകയായിരുന്നുവെന്നും ആരോഗ്യകേന്ദ്രം ചൂണ്ടിക്കാട്ടി.
Comments