ചെന്നൈ: ഗതാഗത നിയമ ലംഘനത്തിന് തമിഴ് താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ ട്രാഫിക് പോലീസ്. കാറിൽ ടിന്റഡ് ഫിലിം ഉപയോഗിച്ചതിനാണ് നടപടി. നിയമം ലംഘിച്ചതിന് 500 രൂപയാണ് നടനിൽ നിന്നും ഈടാക്കിയത്.
കഴിഞ്ഞ ദിവസം ആരാധകനെ കാണാൻ തന്റെ എസ്യുവിയിൽ താരം പനയൂരിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതായിരുന്നു വിജയ്യിക്ക് വിനയായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ചിലർ വിജയ് ഗതാഗത നിയമം ലംഘിച്ചതായി അഭിപ്രായപ്പെടുകയും, ഈ വീഡിയോ ചെന്നൈ ട്രാഫിക് പോലീസിന് ടാഗ് ചെയ്യുകയും ചെയ്തു. ഇതോടെയായിരുന്നു പിഴയൊടുക്കാൻ വിജയ്യോട് ആവശ്യപ്പെട്ടത്.
Comments