നന്ദി പറയാനുള്ളത് ജനം ടിവിയോട്; യൂണിഫോം അണിഞ്ഞ് പതിനഞ്ച് വർഷം ജോലി ചെയ്തതിന്റെ വില ഇന്നാണ് ശരിക്കും അനുഭവിക്കുന്നത്: എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നന്ദി പറയാനുള്ളത് ജനം ടിവിയോട്; യൂണിഫോം അണിഞ്ഞ് പതിനഞ്ച് വർഷം ജോലി ചെയ്തതിന്റെ വില ഇന്നാണ് ശരിക്കും അനുഭവിക്കുന്നത്: എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 12:47 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ എന്ന പരിപാടിയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ വ്യക്തിയാണ് പാലക്കാട് ഡിവിഷനിലെ എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്. പാലക്കാട് ഭാരത് മാതാ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ അബ്ദുൾ ബാസിത്ത് നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ജനം ടിവിക്ക് നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാർത്താ പുലരിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അബ്ദുൾ ബാസിത്തിന്റെ പ്രതികരണം.

‘ഒരുപാട് നാളുകളായി ലഹരിക്കെതിരായുള്ള ബോധവൽക്കരണ ക്ലാസുകൾ ചെയ്തു വരുന്നുണ്ട്. പക്ഷെ, ഇത്തരത്തിലൊരു പ്രോഗ്രാം സംഘടിപ്പിച്ച ജനം ടിവിയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായ്’ എന്ന ക്യാപ്ഷൻ തന്നെയാണ് എടുത്തു പറയേണ്ടത്. നമ്മുടെ മക്കൾ എന്ന ചിന്ത എല്ലാവർക്കും ഉണ്ടെങ്കിൽ ലഹരിയുടെ പിടിയിൽപ്പെടാതെ, തെറ്റിൽ നിന്നും ശരിയുടെ പാതയിലേയ്‌ക്ക് കുട്ടികളെ നമുക്ക് നയിക്കാൻ കഴിയും. ജനം ടിവിയുടെ പരിപാടിയിലൂടെ ഒരു നിയോഗം പോലെ ലഹരിക്കെതിരെയുള്ള അറിവ് കുഞ്ഞു മക്കളുടെ ഉള്ളിലേയ്‌ക്ക് എത്തിക്കാൻ എനിക്ക് സാധിച്ചു’.

വീഡിയോ കാണാം

‘ക്ലാസ് എടുത്തതിന്റെ വീഡിയോ വൈറലായതോടെ ഒരുപാട് സ്ഥലങ്ങളിൽ നിന്നും നിരവധി അച്ഛനമ്മമാരും കുട്ടികളും എന്നെ വിളിച്ചു. എന്റെ ദൗത്യം വിജയിച്ചു എന്നതിൽ സന്തോഷമുണ്ട്. ജനം ടിവിയിൽ നിന്നും നമ്പർ വാങ്ങിയാണ്‌ വിളിക്കുന്നതെന്ന് പലരും പറഞ്ഞു. ചെക്ക് പോസ്റ്റിൽ നിൽക്കുമ്പോൾ പലരും വന്ന് ചോദിക്കും. എക്‌സൈസിന്റെ യൂണിഫോം അണിഞ്ഞ് പതിനഞ്ച് വർഷം ജോലി ചെയ്തതിന്റെ വില ഇന്നാണ് ശരിക്കും അനുഭവപ്പെടുന്നത്. പലരും പറയുന്നത് സുരേഷ് ഗോപി സാറിന്റെ സംസാരവുമായി സാമ്യം തോന്നി എന്നാണ്. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്. വീഡിയോ വൈറലായതിന് പിന്നാലെ സുരേഷ് ഗോപി സർ വിളിക്കുകയും നേരിട്ട് കാണുകയും ചെയ്തു’ എന്നും അബ്ദുൾ ബാസിത്ത് പറഞ്ഞു.

Tags: Janam TVorumikkam namukk makkalkkaiAbdul Basith
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies