ഫുട്ബോൾ പ്രേമികളെല്ലാം ഇപ്പോൾ ലോകകപ്പ് ആവേശത്തിലാണ്. ഓരോ ദിവസവും ആവേശം വാനോളം ഉയരുന്നതിനിടെ ഉയരത്തിലൊരു ലോകകപ്പ് മാതൃക നിർമിച്ചിരിക്കുകയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി. മൂക്കുതല തിയ്യത്ത് വളപ്പിൽ മണികണ്ഠനാണ് വേറിട്ട് നിൽക്കുന്ന ലോകകപ്പ് മാതൃക നിർമ്മിച്ചത്. എട്ടടി ഉയരത്തിൽ എഴുപത് കിലോ തൂക്കം വരുന്ന ഭീമൻ ലോകകപ്പ് മാതൃകയാണ് മണികണ്ഠൻ നിർമ്മിച്ചത്.
ലോകകപ്പ് പ്രചാരണാർത്ഥമാണ് ചങ്ങരംകുളം സ്വദേശി എട്ടടി ഉയരമുള്ള ലോകകപ്പ് മാതൃക ഒരുക്കിയത്. ജിപ്സം , തെർമോക്കോൾ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഫുട്ബോളിനോട് ഉള്ള കടുത്ത ആവേശമാണ് ഈ വേൾഡ് കപ്പ് മാതൃക ഒരുക്കാൻ പ്രചോദനമായത് എന്ന് മണികണ്ഠൻ പറയുന്നു. പത്ത് ദിവസം കൊണ്ടാണ് പണി പൂർത്തികരിച്ചത്.
കുന്നംകുളം ഫെയ്ർ എഫ്.സിയിലെ ഫുട്ബോൾ പരിശീലകനായ ഇദ്ദേഹം മിനിയേച്ചർ ക്ലേ മോഡലിംഗ് ആർട്ട് വർക്ക് തുടങ്ങിയവയിലും സജീവമാണ്. യുഎഇ ഒമാൻ തുടങ്ങി രാജ്യങ്ങളിൽ ഗ്രാഫിക് ഡിസൈനറായും ക്ലേ മോർഡലിങ്ങ് ആർട്ടിസ്റ്റായും ജോലിയെടുത്തിട്ടുണ്ട്.
Comments