പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ചിരഞ്ജീവി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ചിരഞ്ജീവി

53rd IFFI: Chiranjeevi expresses gratitude after PM sends best wishes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 11:28 pm IST
FacebookTwitterWhatsAppTelegram

പനാജി: ഗോവയിൽ നടന്ന 53-ാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ചിരഞ്ജീവി. ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് അദ്ദേഹം മോദിക്ക് നന്ദിയറിയിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും ഗോവ മുഖ്യമന്ത്രി പ്രമോന്ത് സാവന്തും ചേർന്നായിരുന്നു ചിരഞ്ജീവിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

ചിരഞ്ജീവിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി മോദി പ്രതികരിച്ചിരുന്നു. ”ശ്രദ്ധേയനായ അഭിനേതാവാണ് ചിരഞ്ജീവി ഗാരു. അദ്ദേഹത്തിന്റെ സമ്പന്നമായ പ്രകടനങ്ങളും വൈവിധ്യമാർന്ന വേഷങ്ങളും വിവിധ തലമുറകളിലെ സിനിമാ പ്രേമികൾക്ക് പ്രചോദനം നൽകുന്നതാണ്. 53-ാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം നേടിയതിന് ചിരഞ്ജീവിക്ക് അഭിനന്ദനങ്ങൾ” ഇതായിരുന്നു പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചത്.

തന്റെ പ്രവർത്തനങ്ങളെയും പുരസ്‌കാരത്തെയും അംഗീകരിച്ചുകൊണ്ട് അഭിനന്ദനമറിയിച്ച പ്രധാനമന്ത്രിക്ക് ഏറെ നന്ദിയുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു. മോദിയുടെ നല്ല വാക്കുകളിൽ സന്തോഷമറിയിച്ച അദ്ദേഹം നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിത യാത്രയെക്കുറിച്ച് പരാമർശിച്ചു. തന്റെ ആരാധകരോടും സിനിമാ കുടുംബത്തോടും കടപ്പെട്ടിരിക്കുന്നതായും ചിരഞ്ജീവി പറഞ്ഞു. ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിലാണ് പുരസ്‌കാര ദാനം നടന്നത്.

 

Tags: Narendra ModichiranjeeviIFFI
ShareTweetSendShare

More News from this section

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies