വണ്ണം കുറയാൻ ഇഷ്ടപ്പെട്ട ഭക്ഷണമെല്ലാം ഉപേക്ഷിച്ച് കഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. കൂടിയ കലോറിയും ഫാറ്റും കാരണം ഇത്തരക്കാർ ആദ്യമേ തന്നെ ഉപേക്ഷിക്കുന്ന ഒന്നാണ് ജംഗ് ഫുഡ്. പക്ഷേ അത്യാവശ്യം ജംഗ് ഫൂഡ് ഒക്കെ ഇനി നിങ്ങൾക്കും കഴിക്കാം. ഡയറ്റ് നോക്കുന്ന ഏതൊരാൾക്കും യാതൊരു പ്രശ്നങ്ങളുമില്ലാതെ കഴിക്കവുന്ന ചില ഭക്ഷണങ്ങൾ ഇതാ
1.ബേക്ക്ഡ് പൊട്ടറ്റോ
ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്ത ആളുകൾ ഇന്ന് കുറവാണ്. എണ്ണയിൽ വറുത്തെടുത്ത് ഫ്രൈസ് തയ്യാറാക്കുന്നതിനു പകരം ഉരുളക്കിഴങ്ങ് ബേക്ക് ചെയ്ത് കഴിക്കാം. വറുത്ത് കഴിക്കുമ്പോൾ ഉണ്ടാകുന്നതിനെ അപേക്ഷിച്ച് വളരെ ചെറിയ കലോറി മാത്രമാണ് ബേക്ക്ഡ് പൊട്ടറ്റോയിൽ ഉള്ളത്. 170 ആണ് ഇതിലടങ്ങിയിരിക്കുന്ന കലോറി. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് കഴിക്കാവുന്നതാണ്.
2.ഓവൻ ബേക്ക്ഡ് ചിപ്പ്സ്
ഉപ്പേരി കഴിക്കണമെന്ന് കൊതി തോന്നുമ്പോൾ ഓവനിൽ ബേക്ക് ചെയ്ത് കഴിക്കുക. ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല ഫാറ്റിന്റെ അളവും ഇവയിൽ തീരെ കുറവായിരിക്കും.
3.റെഡ് സോസ് പാസ്ത
റെഡ് സോസ് പാസ്തയെ അപേക്ഷിച്ച് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് വൈറ്റ് സോസ് പാസ്ത. എന്നാൽ റെഡ് സോസിനാണ് വൈറ്റ് സോസിനെ അപേക്ഷിച്ച് ഗുണം കൂടുതൽ. സോസിനൊപ്പം ഇതിലേക്ക് ധാരാളം പച്ചക്കറികളും ചേർക്കുക. പാസ്ത തിരഞ്ഞെടുക്കുമ്പോൾ മൈദ ഒഴിവാക്കി ഗോതമ്പ് കൊണ്ടുള്ളതാകാനും ശ്രദ്ധിക്കണം.
4.സ്വീറ്റ് പൊട്ടറ്റോ ചാട്ട്
ശരീരത്തിന് ആവശ്യമായ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്ന ഒരു കിഴങ്ങാണ് മധുരക്കിഴങ്ങ്. ഇത് ഉപയോഗിച്ച് വളരെ രുചികരമായ ചാട്ട് എളുപ്പത്തിൽ തയാറാക്കാം. വേവിച്ച ഉരുളക്കിഴങ്ങിലേക്ക് അൽപ്പം അരിഞ്ഞ സവാള, തക്കാളി, പുതിന ചട്ണി എന്നിവ ചേർത്ത് ഇളക്കുക. കഴിക്കുന്നതിനു മുമ്പ് അൽപ്പം നാരങ്ങാ നീര് കൂടി ചേർത്താൽ സ്വാദിഷ്ഠമായ സ്വീറ്റ് പൊട്ടറ്റോ ചാട്ട് തയ്യാർ.
5.ഡാർക്ക് ചോക്കലേറ്റ്
മിൽക്ക് ചോക്കലേറ്റുകളെ അപേക്ഷിച്ച് ഡാർക്ക് ചോക്കലേറ്റുകളിൽ പഞ്ചസാരയുടെയും കലോറിയുടെയും അളവ് തീരെ കുറവാണ്. ശരീരത്തിന്റെ ഭാരം വർദ്ധിപ്പിക്കുന്ന ഘടകങ്ങളും ഡാർക്ക് ചോക്കലേറ്റിൽ ഇല്ല.
6.എയർ ഫ്രൈഡ് ആലു ടിക്കി
എയർ ഫ്രൈയറിൽ ഒലിവ് ഓയിൽ ഉപയോഗിച്ച് ആലു ടിക്കി തയ്യാറാക്കുക. ഇത്തരത്തിലുണ്ടാക്കുന്ന ടിക്കിയും നിങ്ങളുടെ വെയ്റ്റ് ലോസ് പ്ലാനിനു ചേർന്നതാണ്.
Comments