വീട്ടിൽ നിന്നും സ്റ്റീൽ പാത്രത്തിലും വാഴയില വെട്ടിയെടുത്തും പൊതിഞ്ഞ ഭക്ഷണം കഴിച്ച നമ്മൾ എത്ര പെട്ടെന്നാണ് അലൂമിനിയം ഫോയിലിലേക്ക് വഴിമാറിയത്. ചൂടോടുകൂടിയ ഭക്ഷണം ഇങ്ങനെ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് കഴിക്കുന്നത് നല്ലതാണെന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്?
അലൂമിനിയം ഫോയിൽ അലൂമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതിൽ പക്ഷേ ശുദ്ധമായ അലൂമിനിയം അടങ്ങിയിട്ടില്ല. അലൂമിനിയം അടങ്ങിയ ലോഹമാണ് ഇതിലുള്ളത്. റോളിങ്ങ് മിൽ എന്ന യന്ത്രത്തിലാണ് അലൂമിനിയം ഫോയിൽ ഉണ്ടാക്കുന്നത്. 0.01% ആണ് ഇതിന്റെ മർദ്ദം. ഇത്തരത്തിൽ തയ്യാറാക്കിയ ലോഹം തണുപ്പിച്ച് നേർപ്പിച്ചാണ് അലൂമിനിയം ഫോയിൽ ഉണ്ടാക്കുന്നത്.അലൂമിനിയം ഫോയിലിന് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്. ഇതിന് പ്രതിഫലന ശേഷി ഉള്ളതിനാൽ ചൂട് നഷ്ടപ്പെടാതെ ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കുന്നു. വേഗം കേടുവരുന്ന ഭക്ഷണം പൊതിഞ്ഞു സൂക്ഷിക്കാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നു.
സത്യത്തിൽ ഭക്ഷണം പൊതിയാൻ അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നതും അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല.അലൂമിനിയം ഫോയിലിൽ ഭക്ഷണം വയ്ക്കുമ്പോൾ ഇതിൽ നിന്ന് അലൂമിനിയം മെറ്റൽ ഭക്ഷണത്തിലേക്ക് ചേരാമെന്നത് കൊണ്ടാണ് ഇതുപയോഗിക്കരുതെന്ന് പറയുന്നത്. പ്രത്യേകിച്ച് അസിഡിക് ആയ ഭക്ഷണങ്ങൾ, എരിവുള്ള വിഭവങ്ങൾ എന്നിവ.കൂടാതെ അലൂമിനിയം ഫോയിൽ ചൂടാക്കുന്നതും ദോഷമാണ്.ചൂട് ഭക്ഷണമാണെങ്കിൽ അലൂമിനിയം ഭക്ഷണത്തിലേക്ക് ചേരാനുള്ള സാധ്യതയുമുണ്ട്.
കൂടാതെ കൂടുതൽ സമയം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നത് ദോഷകരമാണ്. 3-4 മണിക്കൂർ കഴിയുമ്പോൾ ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഛർദ്ദിക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും, അലൂമിനിയത്തിന്റെ അളവ് അമിതമായി ശരീരത്തിലെത്തുന്നത് വൃക്കരോഗങ്ങൾക്ക് കാരണമാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
അതായത്. കുറച്ച് നേരത്തേയ്ക്ക് അലൂമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കുന്നത് മാത്രമേ പ്രോത്സാഹിപ്പിക്കാനാവൂ. സമയം കൂടും തോറും ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും വർദ്ധിക്കും.
Comments