ജെഎൻയുവിൽ ജാതിവെറി ചുവരെഴുത്തുകൾ; ബ്രാഹ്മണർ ക്യാമ്പസ് വിട്ടുപോകണം; ഇല്ലെങ്കിൽ പ്രതികാരം ചെയ്യുമെന്നും ഭീഷണി; പ്രതിഷേധവുമായി എബിവിപി; അന്വേഷണത്തിന് ഉത്തരവിട്ട് വിസി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഎൻയുവിൽ ജാതിവെറി ചുവരെഴുത്തുകൾ; ബ്രാഹ്മണർ ക്യാമ്പസ് വിട്ടുപോകണം; ഇല്ലെങ്കിൽ പ്രതികാരം ചെയ്യുമെന്നും ഭീഷണി; പ്രതിഷേധവുമായി എബിവിപി; അന്വേഷണത്തിന് ഉത്തരവിട്ട് വിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 03:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജെഎൻയു സർവ്വകലാശാലയിലെ ചുവരുകളിൽ ബ്രാഹ്മണ-ബനിയ സമുദായങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വൈസ് ചാൻസിലർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആന്റ് ഗ്രീവൻസസ് കമ്മിറ്റി ഡീനിന് വി.സി ശാന്തിശ്രീ പണ്ഡിറ്റ് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് സർവ്വകലാശാലയിലെ ക്ലാസ് മുറികൾക്ക് പുറത്തുള്ള ചുവരുകളിൽ എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

ക്യാമ്പസിലെ ഇത്തരം പ്രവർത്തികളും, കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളും വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതിനും, തുല്യരായി കാണുന്നതിനും വേണ്ടിയാണ് സർവ്വകലാശാല നിലകൊള്ളുന്നത്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ശാന്തിശ്രീ പണ്ഡിറ്റ് പ്രതികരിച്ചു.

അധ്യാപകരുടെ മുറികളുടെ വാതിലുകളിലും ക്ലാസ് മുറികളുടെ ചുവരുകളിലും മതിലുകളിലുമാണ് ബ്രാഹ്മണ വിരുദ്ധ വാക്യങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. ബ്രാഹ്മണർ ക്യാമ്പസ് വിട്ട് പോകണമെന്നായിരുന്നു പ്രധാന ഭീഷണി. ബ്രാഹ്മണരെയും ബനിയാ സമുദായത്തിൽപെട്ടവരെയും തേടി ഞങ്ങളെത്തും. ഞങ്ങൾ പ്രതികാരം ചെയ്യും തുടങ്ങിയവയായിരുന്നു ചുവരെഴുത്തിലെ വാചകങ്ങൾ. ക്യാമ്പസിലെ ഇടത് വിദ്യാർത്ഥി സംഘടനകളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.

അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി രംഗത്ത് എത്തി. സംഭവത്തെ എബിവിപി ശക്തമായി അപലപിക്കുന്നു. ക്യാമ്പസിലെ സമാധാന അന്തരീക്ഷത്തെ തകർക്കുകയാണ് എസ്എഫ്‌ഐയുടെ ലക്ഷ്യമെന്നും എബിവിപി പ്രതികരിച്ചു.

Tags: JNUvcSANTHISREE PANDIT
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies