മുംബൈ: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി നോറ ഫത്തേഹിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. കേസിൽ നോറയെ നേരത്തേയും ഇഡി ചോദ്യം ചെയ്തിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
നോറ ഫത്തേഹി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ കുറ്റപത്ര പ്രകാരം ജാക്വിലിൻ കേസിൽ പ്രതിയാണ്. കഴിഞ്ഞ മാസം 2 ലക്ഷം രൂപയുടെ ജാമ്യത്തിലാണ് ജാക്വിലിന് കോടതി ജാമ്യം അനുവദിച്ചത്.
ജാക്വിലിൻ ഫെർണാണ്ടസിനെ സുകേഷ് ചന്ദ്രശേഖറിന് പരിചയപ്പെടുത്തിയ പിങ്കി ഇറാനി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സാമ്പത്തിക കുറ്റവാളി സുകേഷ് ചന്ദ്രശേഖറിൽ നിന്നും ജാക്വിലിനും നോറയും ആഡംബര വാഹനങ്ങളും നിരവധി വിലയേറിയ സമ്മാനങ്ങളും സ്വീകരിച്ചതായും ഇഡി കണ്ടെത്തിയിരുന്നു.
Comments