ആദ്യ ഇന്ത്യൻ നിർമ്മിത മസിൽ ബൈക്ക്; ഇടിമുഴക്കം സൃഷ്ടിക്കാൻ 'ഇ-ഡൈറോത്ത്'- India’s first muscle bike, E-Dyroth
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആദ്യ ഇന്ത്യൻ നിർമ്മിത മസിൽ ബൈക്ക്; ഇടിമുഴക്കം സൃഷ്ടിക്കാൻ ‘ഇ-ഡൈറോത്ത്’- India’s first muscle bike, E-Dyroth

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 12:55 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ആദ്യ മസിൽ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എക്കോ തേജസ്. ‘ഇ-ഡൈറോത്ത്’ എന്ന ഹൈ-സ്പീഡ് ക്രൂയിസർ ഇലക്ട്രിക് ബൈക്കാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. ഹാർലി ഡേവിഡ്‌സണിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ആദ്യ ഇന്ത്യൻ നിർമ്മിത മസിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ ആന്ധ്രാപ്രദേശിലെ സ്റ്റാർട്ടപ്പ് കമ്പനിയായ എക്കോ തേജസ് പുറത്തിറക്കിയിരിക്കുന്നത്. 2022 ഡിസംബർ മുതൽ ‘ഇ-ഡൈറോത്ത്’ വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

‘ഹാർലി ഡേവിഡ്സണിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘ഇ-ഡൈറോത്ത്’ നിർമ്മിച്ചിരിക്കുന്നത്. ബാറ്ററി, കൺട്രോളർ, ഡിസ്‌പ്ലേ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും വരാത്ത തരത്തിലാണ് സ്‌മാർട്ട് ബൈക്കിൽ സംയോജിപ്പിച്ചിരിക്കുന്നത്. സുഖകരമായ ഡ്രൈവിംഗ് അനുഭവത്തിനായി എല്ലാത്തരം സ്മാർട്ട് ഫീച്ചറുകളും നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷനുകൾ, പോയിന്റ്-ടു-പോയിന്റ് നാവിഗേഷൻ തുടങ്ങിയവ ഡാഷ്ബോർഡിൽ കാണിക്കുന്നതിനൊപ്പം വാഹനം മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാനും സാധിക്കും’ എന്ന് കമ്പനി വ്യക്തമാക്കി.

ഒറ്റ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. മറ്റൊരു സ്‌പെയർ ബാറ്ററി കൂടി ഉൾക്കൊള്ളാനുള്ള ഓപ്ഷനും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് വാ​ഹനത്തെ 300 കിലോമീറ്റർ സഞ്ചരിക്കാൻ പ്രാപ്തമാക്കും. വാഹനം വാങ്ങുന്നയാൾക്ക് 72 വോൾട്ട്/60 ah ബാറ്ററിയും ലഭിക്കും. കൂടാതെ സർക്കാർ സബ്‌സിഡികൾക്കും അർഹതയുണ്ടായേക്കാം. വാങ്ങുന്നയാൾ ഒരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നതെങ്കിൽ, വാഹനയുടമയുടെ പാർക്കിംഗ് സ്ഥലത്ത് ഒരു ചാർജിംഗ് സ്റ്റേഷൻ കമ്പനിയുടെ ഡീലർമാർ സ്ഥാപിച്ച് നൽകും.

1.30 ലക്ഷം രൂപയാണ് ഇലക്ട്രിക് ബൈക്കിന്റെ എക്സ്ഷോറൂം വില. മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഒറീസ്സ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നിവയുൾപ്പെടെ 10 ഇന്ത്യൻ സംസ്ഥാനങ്ങളിൽ എക്കോ തേജസ് ഡീലർ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ കമ്പനി ഡീലർമാരെ കണ്ടെത്തിയിട്ടില്ല. നിലവിൽ വാഹനത്തിന്റെ പ്രീ-ബുക്കിംഗ് നടക്കുകയാണ്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies