'സൈന്യം എന്നാൽ എനിക്ക് അഭിമാനമാണ്'; ലേ ലഡാക്കിലെ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നു..; ജനം ടിവിയോട് അനുഭവം തുറന്നു പറഞ്ഞത് എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്- Abdul Basith, Indian Army
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സൈന്യം എന്നാൽ എനിക്ക് അഭിമാനമാണ്’; ലേ ലഡാക്കിലെ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നു..; ജനം ടിവിയോട് അനുഭവം തുറന്നു പറഞ്ഞത് എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്- Abdul Basith, Indian Army

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 12:02 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ എന്ന പരിപാടിയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ വ്യക്തിയാണ് പാലക്കാട് ഡിവിഷനിലെ എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്. പാലക്കാട് ഭാരത് മാതാ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ അബ്ദുൾ ബാസിത്ത് നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ, ജനം ടിവിയുടെ പരിപാടി കണ്ട് അബ്ദുൾ ബാസിതിനെ ആദരിച്ചിരിക്കുകയാണ് സൈനിക സ്‌കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. വടക്കൻ പറവൂറിലെ ജനറൽ ബിവിൻ റാവത്ത് സൈനിക് സംസ്‌കൃതി സ്‌കൂളിലെ വിദ്യാർത്ഥികളാണ് നേരിട്ടെത്തി സല്യൂട്ട് നൽകി അബ്ദുൾ ബാസിതിനെ ആദരിച്ചത്. അനുമോദനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സൈന്യം എന്ന് കേൾക്കുമ്പോൾ ഓരോ ഭാരതീയനും അഭിമാനം കൊള്ളണമെന്നും അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു.

‘പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ലഹരിക്കെതിരെ ക്ലാസ് നടത്തിയ വീഡിയോ രാജ്യത്തിന്റെ പല കോണിലുള്ള ആൾക്കാർ കണ്ടു എന്നത് സന്തോഷം തരുന്ന ഒന്നാണ്. നാലഞ്ച് ദിവസം മുമ്പ് എനിക്ക് ഒരു ഒരു ഫോൺ കോൾ വന്നു. ലേ ലഡാക്കിൽ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും സുബേദാർ പദവിയിലിരിക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്റേതായിരുന്നു ആ ഫോൺ കോൾ. വീഡിയോ കണ്ടുവെന്നും സൈന്യത്തിന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ ഒരു അനുമോദനം എന്റെ ജീവിതത്തിൽ കിട്ടുന്നതിൽ വച്ച് ഏറ്റവും വലിയ ഒന്നാണ്’.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

‘ഓരോ ഇന്ത്യൻ പൗരനും മനസ്സിൽ അഭിമാനത്തോടു കൂടി വേണം സൈന്യം എന്ന് പറയാൻ. നമുക്ക് ഇവിടെ സുഖമായി ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ അതിർത്തികളിൽ സ്വന്തം ജീവൻ പോലും കൊടുത്ത് രാജ്യത്തെ കാക്കുന്ന സൈനികരുള്ളതു കൊണ്ടാണ്. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി സ്വന്തം കുടുംബത്തെയും മക്കളെയും എല്ലാം മറന്നു കൊണ്ട് ഇന്ത്യ എന്ന് ഒറ്റ വികാരത്തിന്റെ പേരിൽ അതിർത്തികളിൽ കാവൽ നിൽക്കുന്നവരാണ് സൈനികർ. അവരുടെ ആ ബഹുമാനം എനിക്ക് കിട്ടി എന്ന് പറയുന്നതിൽ വലിയ അഭിമാനമുണ്ട്. ഇപ്പോൾ സൈനിക സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികളും നേരിട്ട് കാണാനെത്തി. ഭാവി ജവാന്മാരാണ് എനിക്ക് ആശംസ അറിയിക്കാൻ എത്തിയത്’ എന്നും അബ്ദുൾ ബാസിത് പറഞ്ഞു.

Tags: Indian ArmyJanam TVorumikkam namukk makkalkkaiAbdul Basith
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies