ദോഹ ; സുന്ദരനാണ് ചോ , ഏത് സുന്ദരിക്കുട്ടിയും ആഗ്രഹിക്കും വിധത്തിൽ സുന്ദരൻ . ഇപ്പോൾ ഈ സൗന്ദര്യം ഒരു ബുദ്ധിമുട്ടായോ എന്ന മട്ടിലാണ് ദക്ഷിണ കൊറിയൻ ടീമംഗം ചോ ഗ്യു സങ്. വെറും 20,000 ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉള്ളപ്പോഴാണ് ചോ എന്ന ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ ഖത്തറിലെത്തുന്നത് .
ഈ ലോകകപ്പ് തുടങ്ങുന്നത് വരെ ഒരു കൂട്ടം ആളുകള്‍ക്കിയില്‍ മാത്രമായിരുന്നു ഈ ചെറുപ്പക്കാരന് അറിയപ്പെട്ടിരുന്നത്. സണ്‍ ഹ്യൂങ് മിന്നിനെ പോലൊരു സൂപ്പര്‍ താരത്തിന്റെ പ്രഭാവത്തിനിടയില്‍ മുങ്ങിപ്പോയിരുന്നു ചോ ഗ്യൂ സങ്. പക്ഷേ നായകനായി അവതരിക്കാൻ ചോയ്ക്ക് കാലം കാത്ത് വച്ച സമയമായിരുന്നു ഈ ലോകകപ്പ് .
ലോകകപ്പിൽ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ ആരാധകരുടെ എണ്ണം 18 ലക്ഷമായി കുതിച്ചുയർന്നു . മൂന്നു മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് ഗോളുകള്‍. ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന ആദ്യ കൊറിയന്‍ താരം. റെക്കോര്‍ഡുകളുമായി ഹൃദയം കീഴക്കുകയാണ് ചോ എന്ന സുന്ദരൻ . ആരാധികമാരെ കൊണ്ടാണെങ്കിൽ ചോയ്ക്ക് ഒരു സമാധാനവുമില്ലാത്ത അവസ്ഥ . ചോയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനു സന്ദേശങ്ങൾ കൂടി വരാൻ തുടങ്ങിയതോടെ മൊബൈൽ ഫോൺ ഓഫാക്കി വയ്ക്കേണ്ട ഗതികേടിലായി താരം.
Comments