ഔഷധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അത്തി. പല ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് പോഷകങ്ങളും ഗുണങ്ങളും ധാരാളമുള്ള അത്തിപ്പഴം. ഗര്‍ഭിണികള്‍ക്ക് പോലും ഇത് കഴിക്കാവുന്നതാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കൂടിയാണ് ഇവ. എല്ലുകളുടെ ആരോഗ്യത്തിനും, ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ അത്തിപ്പഴം സഹായിക്കും. അത്തിയുടെ തൊലിയും കായും എല്ലാം ഉപയോഗിക്കാന്‍ കഴിയും. അത്തിപ്പഴത്തിന്റെ കറ ആരോഗ്യത്തിന് നല്ലതാണ്. ഡ്രൈഫ്രൂട്സ് ആയും ഇത് ഉപയോഗിക്കാം. രണ്ട് ഉണങ്ങിയ അത്തിപ്പഴം എങ്കിലും ദിവസവും കഴിക്കേണ്ടതുണ്ട്. എണ്ണിയാൽ തീരില്ല ഈ ഫലത്തിന്റെ ഗുണങ്ങൾ. അത്തിപ്പഴം കഴിച്ചാല്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹത്തിന് പരിഹാരം- പ്രമേഹം പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. പ്രമേഹത്തിന് പലപ്പോഴും പരിഹാരം കാണാൻ അത്തിപ്പഴത്തിന് കഴിയും. വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തിന്റെ ഇല കഴിച്ചാല്‍ തന്നെ പ്രമേഹത്തിന് പരിഹാരം കാണാം.
കൊളസ്ട്രോളിന് പരിഹാരം- കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കും. ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് മുന്നിൽ തന്നെയാണ് അത്തിപ്പഴം.
ശ്വാസകോശ അണുബാധ- വലിയ ഒരു ആരോഗ്യ പ്രശ്നമാണ് ശ്വാസകോശ അണുബാധ. അവ മനുഷ്യനെ ആകെ തളർത്തി കളയും. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ അത്തിപ്പഴത്തിന് കഴിയും. ഉണക്ക അത്തിപ്പഴമാണ് ഇതിന് സഹായിക്കുന്നത്. ആസ്ത്മ പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ ഇവയ്ക്ക് സാധിക്കും.
ധമനികള്‍ക്ക് ആരോഗ്യം- ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് അത്തിപ്പഴം സഹായിക്കും. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ധമനികളുടെ ആരോഗ്യത്തിന് നല്ലതാണ്.
രക്തസമ്മര്‍ദ്ദത്തിന് പരിഹാരം- രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ അത്തിപ്പഴം കഴിക്കുന്നതിലൂടെ കഴിയും. ബിപി നിയന്ത്രിക്കാൻ ഉണങ്ങിയ അത്തിപ്പഴം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ അള്‍സർ, മലബന്ധം, ദഹന പ്രതിസന്ധി, ഓര്‍മ്മശക്തി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾക്ക് പരിഹാരമാണ് അത്തി. അതുകൊണ്ടു തന്നെ ദിവസവും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.
Comments