ആറ് വർഷം മുൻപ് അവൻ എന്നെ അപമാനിച്ചു, കരണം പുകച്ചൊന്ന് കൊടുക്കുകയാണ് ചെയ്തത്; അന്നേ ഞാൻ പറഞ്ഞതാണ് നാടിന് ഇവൻ ഭീഷണിയാകുമെന്ന് ,ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ; പോക്സോ പ്രതി ഡി.വൈ.എഫ്. ഐ നേതാവിന്റെ മുൻകാല ചെയ്തികൾ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ് വർഷം മുൻപ് അവൻ എന്നെ അപമാനിച്ചു, കരണം പുകച്ചൊന്ന് കൊടുക്കുകയാണ് ചെയ്തത്; അന്നേ ഞാൻ പറഞ്ഞതാണ് നാടിന് ഇവൻ ഭീഷണിയാകുമെന്ന് ,ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ; പോക്സോ പ്രതി ഡി.വൈ.എഫ്. ഐ നേതാവിന്റെ മുൻകാല ചെയ്തികൾ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 12:46 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ യുവനേതാവ് അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോകളും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റിൽ കോളേജ് വിദ്യാർത്ഥിയായ ജിനേഷിന് ഹിന്ദിയിലും എക്കണോമിക്‌സിലും ബിരുദാനന്തര ബിരുദമുണ്ട്. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. എന്നാൽ ഡിവൈഎഫ്‌ഐ യുവനേതാവ് ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ശ്രീലക്ഷ്മി അജേഷ് എന്ന യുവതിയാണ് ജിനേഷിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആറ് കൊല്ലം മുൻപ് ഇയാൾ തന്നെ അപമാനിക്കുകയും മോശക്കാരിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. തന്റെ ഫോൺ നമ്പർ പോൺ ഗ്രൂപ്പുകളിൽ കൊണ്ടിട്ട് തന്നെ അപമാനിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. അതിന് പകരമായി ജിനേഷിനെക്കൊണ്ട് ശ്രീ ചിത്ര പൂവർ ഹോമിൽ താൻ 25000 രൂപ അടപ്പിച്ചിരുന്നു. പണം അടച്ചുവന്നിട്ട് അവന്റെ കരണം പുകച്ചു ഒരെണ്ണം കൊടുത്തു ‘ നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാൽ മതി’ എന്നും പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

അന്ന് തന്നെ കൊന്ന് കളയുമെന്നും കാല് വെട്ടുമെന്നും കൈ വെട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ട് നിരവധി പാർട്ടിക്കാർ രംഗത്തെത്തിയിരുന്നു. അന്ന് താൻ ജിനേഷിന്റെ പേര് പുറത്തുപറഞ്ഞില്ല. പറയാതിരുന്നത് ഇയാളുടെ അച്ഛൻ തന്നോട് വന്ന് അപേക്ഷിച്ചതുകൊണ്ട് മാത്രമാണ്.

പാർട്ടി ഇവനെ ഇപ്പോൾ പുറത്താക്കിയില്ലെങ്കിൽ ഇവൻ നാടിനു തന്നെ ഭീഷണി ആകുമെന്ന് അന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ അത് കേൾക്കാൻ ആരും തയ്യാറായില്ല. അതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത് എന്നും യുവതി ഫേസ്ബുക്കിൽ കുറിച്ചു. ”ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ” എന്നാണ് യുവതി ജിനേഷിനെ അഭിസംബോധന ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ചില വൈരാഗ്യങ്ങൾ… അത് ഭഗവാന്റെ മുന്നിലാണ് വെക്കുക… നീതിമാനോടൊപ്പം ഭഗവാൻ നിന്നിരിക്കും. ഇതു പോലൊരു ഡിസംബർ 6 കൊല്ലം മുന്നേ നിങ്ങൾക് പലർക്കും ഒന്നോർത്താൽ ഓർമ കിട്ടും…
എന്റെ ഫോൺ നമ്പർ പോൺ ഗ്രൂപുകളിൽ കൊണ്ടിട്ടാ ഒരു പാർട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവർ ഹോമിൽ ഞാൻ 25000രൂപ അടപ്പിച്ചത്.. അന്നേനെ കൊന്നു കളയും കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞു വന്നപാർട്ടി കാരന്റെയോ പേര് പാർട്ടിയുടെയോ പേര് ഞാൻ പറഞ്ഞില്ല… പറയാത്തതിന്റെ ഇവന്റെ അച്ഛൻ മോളെ പറ്റിപ്പോയി, മോള് പറയുന്നത് എന്തും ഞാൻ ചെയ്യാം, ഇത് പുറത്തു അറിഞ്ഞാൽ ഞങ്ങൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞത് കൊണ്ടാണ്… ഇന്ന് അതേ ഡിസംബറിൽ അവൻ അറസ്റ്റിൽ ആയിരിക്കുന്നു…

ഇവനോട് കൂടുതൽ പറയുന്നില്ല… ഒന്നേ പറയാനുള്ളൂ..6കൊല്ലം മുന്നേ കഷ്ടപ്പാടും ഗതികേട്ടും കൊണ്ട് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഞാൻ നെട്ടോട്ടം ഓടുമ്പോൾ ചേച്ചി എന്ന് തികച്ചു നി വിളിക്കാത്ത, മോനെ എന്ന് മാത്രം ഞാൻ വിളിച്ച എന്റെ number നീ പോൺ ഗ്രൂപ്പിൽ കൊണ്ടിട്ടു.. അന്ന് കാശ് പൂവർ ഹോമിൽ അടച്ചിട്ടു വന്നപ്പോ ഞാൻ കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാൻ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ ‘ നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാൽ മതി എന്ന് ‘ എന്നിട്ടും നീ നന്നായില്ല… ഇപ്പോ നിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യണ്ടേ??? അന്ന് ഒരു മോശം പെണ്ണായി എന്നേ മാറ്റാൻ നിനക്ക് തോന്നിയത് എന്ത് കൊണ്ട് എന്നെനിക്കു ഇന്നും അറിയില്ല.. കാരണം അന്ന് ഞാൻ നിന്നെ മോനെ എന്ന് വിളിക്കുമ്പോൾ നീ എനിക്കൊരു കുഞ്ഞു കുട്ടിയായിരുന്നു.. അങ്ങനെ ഞാൻ കണ്ടിട്ടുള്ളൂ…

അന്ന് ഞാൻ പറഞ്ഞു പാർട്ടി ഇവനെ ഇപ്പോ പുറത്താക്കിയില്ലെങ്കിൽ ഇവൻ നാടിനു തന്നെ ഭീഷണി ആകുമെന്ന്, ഇവന്റെ അമ്മക്ക് പോലും വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല എന്ന്…
പിന്നെ അന്നത്തെ എന്റെ അതേ number തന്നെയാണ് ഇന്നും എന്റെ പെർസ്‌നൽ number മാറ്റിയിട്ടില്ല.. കാരണം നിന്നെ പോലെ ഒക്കെ പോലുള്ള ഊളകളുടെ കുന്തളിപ്പ് കണ്ട് പേടിച്ചു ഓടുന്നവരല്ല നട്ടെല്ലുള്ള പെണ്ണ്..

അപ്പോ ഇനി ഉണ്ട ഒക്കെ sorry ചപ്പാത്തി ഒക്കെ തിന്നു കൊഴുത്തു ഇറങ്ങി വാ.. നാട്ടിൽ ഇനിയും പെങ്കൊച്ചുങ്ങൾ ഉണ്ടല്ലോ… ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ….. ??????

Tags: dyfiഡിവൈഎഫ്ഐ നേതാവ്ജിനേഷ്
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies