നിസ്സഹകരണം തുടർന്ന് തെലങ്കാന മുഖ്യമന്ത്രി; ജി20 സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ ചന്ദ്രശേഖര റാവു; രൂക്ഷ വിമർശനവുമായി ബിജെപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിസ്സഹകരണം തുടർന്ന് തെലങ്കാന മുഖ്യമന്ത്രി; ജി20 സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ ചന്ദ്രശേഖര റാവു; രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 01:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജി 20 സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയൽ വിളിച്ച യോഗത്തിൽ പ്രേട്ടോക്കോളുകളുടെ കടുത്ത ലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുമായി സർവകക്ഷി യോഗങ്ങൾ സംഘടിപ്പിച്ചത്. മമത ബാനർജി, എംകെ സ്റ്റാലിൻ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ചന്ദ്രശേഖര റാവു പങ്കെടുക്കാതിരുന്നത്. അപകർഷതാ ബോധവും ഭയവുമാണ് അദ്ദേഹത്തെ യോഗത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന് ബിജെപി വ്യക്തമാക്കി.

ഡൽഹി മദ്യ കുഭകോണത്തെ കുറിച്ച് സൂചന ലഭിച്ച ഉടൻ മുഖ്യമന്ത്രി ഡൽഹിയിൽ ഒരാഴ്ചയോളം ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ സുപ്രധാന ദേശീയ യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം അവസരം നഷ്ടപ്പെടുത്തിയെന്ന് തെലങ്കാന ബിജെപി വക്താവ് എൻ വി സുഭാഷ് പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അവരുടെ ആശയപരമായ വ്യത്യാസമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജി 20 യിൽ സംയുക്ത യോഗത്തിൽ പങ്കെടുത്തപ്പോൾ കെസിആർ മാത്രം പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായി അപലപിക്കുകയും ചെയ്തു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന സന്ദർശനം നടത്തിയ വേളയിൽ മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങൾക്ക് വ്യക്തമായതാണെന്നും ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും സുഭാഷ് സൂചിപ്പിച്ചു. ഇന്ത്യയ്‌ക്ക് ജി20 അദ്ധ്യക്ഷ പദവി ലഭിച്ചതിൽ ഓരോ പൗരനും അഭിമാനമണെന്നും അദ്ദേഹം വ്യക്തമാക്കി. കെസിആർ തെലങ്കാനയുടെ തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് തലവനായി യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നുവെന്നും സുഭാഷ് പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിലും ഭാവി പദ്ധതികളെകുറിച്ചും സുപ്രധാന തീരുമാനങ്ങളെടുക്കുന്ന വേളയിൽ ഒരേ മനസ്സോടെ പങ്കുച്ചേരുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കെസിആർ ആദ്യമായല്ല ഇത്തരത്തിൽ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നത്. നരേന്ദ്ര മോദി തെലങ്കാന സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നത് നാല് തവണയാണ് കെസിആർ ഒഴിവാക്കിയതെന്നും സുഭാഷ് പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിമാരുമായി കേന്ദ്രം സംഘടിപ്പിച്ച നിതി ആയോഗ് പോലുള്ള യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.

Tags: Narendra ModiK. Chandrashekar Rao
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies