കൊല്ലം: കൊല്ലം എസ് എൻ കോളേജിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിലടിച്ചു. തമ്മിലടിയിൽ 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർക്ക് തല്ല് കൊണ്ടതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ പഠിപ്പ് മുടക്കിന് എഐഎസ്എഫ് ആഹ്വാനം ചെയ്തു.
യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലിയായിരുന്നു സംഘർഷം. കൂട്ടത്തല്ലിൽ പെൺകുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് പരിക്കേറ്റു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും, മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോളേജിലെ ലഹരിമരുന്ന് സംഘവുമായി ഉണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് എസ്എഫ്ഐയുടെ വാദം. എന്നാൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ക്ലാസ് റെപ്രസന്റേറ്റീവ് സീറ്റുകളിൽ പരാജയപ്പെട്ടതിന്റെ പേരിലാണ് തമ്മിലടി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
Comments