അഹമ്മദാബാദ്: ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുവനേതാവായ അൽപേഷ് താക്കൂർ ലീഡ് ഉയർത്തുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും വ്യക്തമായ മുന്നേറ്റമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കന്നിയങ്കത്തിൽ തന്നെ വ്യക്തമായ മുന്നേറ്റമാണ് ബിജെപിയുടെ റിവാബാ ജഡേജ കാഴ്ച വെയ്ക്കുന്നത്. ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നാണ് അവർ മത്സരിക്കുന്നത്.
വദ്ഗാമിൽ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനിയേക്കാൾ ബിജെപിയുടെ മണിലാൽ വഗേല ലീഡ് ഉയർത്തുണ്ട്. ഹാർദിക് പട്ടേൽ മത്സരിച്ച വിരംഗാമിൽ ലീഡ് നില മാറി മറിയുകയാണ്. പാലം തകർന്ന് 135 പേർ മരിച്ച മോർബിയിൽ ബിജെപി തന്നെയാണ് മുന്നിൽ. ദുരന്തത്തിൽ ഒട്ടേറെ ജീവനുകൾ രക്ഷിച്ച കാന്തിലാൽ അമൃതിയയാണ് ബിജെപി സ്ഥാനാർത്ഥി.
സംസ്ഥാനത്തെ പ്രധാന നിയമസഭാ മണ്ഡലങ്ങളായ സൂറത്തിലും ഗാന്ധിനഗറിലും വഡോദരയിലും ബിജെപി മുന്നേറുകയാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ 137 സീറ്റുകളിൽ ബിജെപിയും 33 സീറ്റുകളിൽ കോൺഗ്രസും 9 സീറ്റുകളിൽ ആംആദ്മിയുമാണ് മുന്നിട്ടു നിൽക്കുന്നത്.
Comments