അപസ്മാര രോഗിയിൽ അപൂർവ്വ ഡീപ്പ് ബ്രെയിൻ ശസ്ത്രക്രിയ; വിജയകരമായി പൂർത്തിയാക്കി കിംസ്‌ഹെൽത്ത്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപസ്മാര രോഗിയിൽ അപൂർവ്വ ഡീപ്പ് ബ്രെയിൻ ശസ്ത്രക്രിയ; വിജയകരമായി പൂർത്തിയാക്കി കിംസ്‌ഹെൽത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 06:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏഴ് വർഷത്തോളമായി അപസ്മാര രോഗം മൂലം വിഷമിക്കുന്ന 32-കാരനിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്‌ഹെൽത്ത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുന്ന അപസ്മാരത്തിന്റെ ഭാഗമായി കൈകളും കാലുകളും ദൃഢമായി, ചലനശേഷിയെ ബാധിക്കുന്ന അവസ്ഥയിൽ നിന്നാണ് യുവാവ് സാധാരണ ജിവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. ഡീപ് ബ്രെയിൻ ശസ്ത്രക്രിയയിലൂടെയാണ് രോഗം ഭേദമാക്കിയത്. സീനിയർ കൺസൾട്ടന്റ് ഡോ. അജിതിന്റെ നേതൃത്വത്തിലുള്ള ന്യൂറോ സർജൻമാരുടെ വിദഗ്‌ദ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

റായ്പൂർ, ഡൽഹി, മുംബൈ, വിശാഖപട്ടണം, ചെന്നൈ, ബെംഗളൂരു എന്നിവടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയതിന് ശേഷമാണ് ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവും കുടുംബവും കിംസ്‌ ഹെൽത്തിലെത്തുന്നത്. അപസ്മാരത്തിന്റെ ഉത്ഭവം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. തുടർന്ന് എംആർഐ സ്‌കാനിലൂടെയും തുടർച്ചയായ ഇഇജി മോണിറ്ററിങ്ങിലൂടെയും യുവാവിൽ അപസ്മാരത്തിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു.

തലച്ചോറിന്റെ മറ്റ് ഭാഗങ്ങളെയും നിർണായക ഘടനയെയും ബാധിക്കാത്ത രീതിയിൽ അതീവ മുൻകരുതലുകളോടെയാണ് അഞ്ച് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. അജിത് ആർ പറഞ്ഞു. കൺസൾട്ടന്റ് ന്യൂറോ സർജന്മാരായ ഡോ. നവാസ് എൻ.എസ്സ്, ഡോ. ബോബി ഐപ്പ്, ഡോ. അബു മദൻ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. രജിത് രമണൻ പിള്ള, കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റ്, ഡോ. സുശാന്ത് ബി എന്നിവരുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് നേട്ടം സാധ്യമാക്കിയത്. ഇന്ത്യയിൽ ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്ന ചുരുക്കം ചില ആശുപത്രികളിൽ ഒന്നാണ് തിരുവനന്തപുരം കിംസ്‌ ഹെൽത്തെന്ന്, ആശുപത്രിയിലെ ന്യൂറോ സർജറി വിദഗ്ധൻ ഡോ. അജിത് പറഞ്ഞു.

ShareTweetSendShare

More News from this section

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

Latest News

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies