എറണാകുളം: പ്രതിഫല വിവാദത്തിൽ പ്രതികരണവുമായി ‘ഷെഫീഖിന്റെ സന്തോഷം’ സിനിമയുടെ സംഗീത സംവിധായകൻ രഞ്ജിൻ രാജ്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രതിഫലം ലഭിച്ച ചിത്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കിടെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം രംഗത്ത് എത്തിയത്.
ഉണ്ണി മുകുന്ദനും, ഉണ്ണി മുകുന്ദൻ പ്രൈവറ്റ് ലിമിറ്റഡിനും ഒപ്പമുള്ള തന്റെ ആദ്യത്തെ സിനിമയാണ് ഷെഫീഖിന്റെ സന്തോഷമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം വളരെ നല്ല അനുഭവമായിരുന്നു. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സിനിമയുടെ മുഴുവൻ പ്രതിഫലവും ലഭിച്ചു. നിലവിലെ വിവാദങ്ങൾക്കിടയിൽ ഇക്കാര്യം പറയണമെന്ന് തോന്നി. ഷഫീഖിന്റെ സന്തോഷം ടീമിനൊപ്പം ഇനിയും പ്രവർത്തിക്കാൻ അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിന് പിന്നാലെ സിനിമയുടെ സംവിധായകനും നിർമ്മാതാക്കളും നേരത്തെ രംഗത്ത് വന്നിരുന്നു.
Comments