മലപ്പുറത്തെ വ്യാപാരിയിൽ നിന്ന് ഇഡി കണ്ടെടുത്ത സ്വർണത്തിൽ സ്വപ്‌നയ്ക്കും പങ്ക് ? അന്വേഷണം ശക്തമാക്കാൻ നീക്കം; കൂടുതൽ കണ്ണികളെന്നും സൂചന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്തെ വ്യാപാരിയിൽ നിന്ന് ഇഡി കണ്ടെടുത്ത സ്വർണത്തിൽ സ്വപ്‌നയ്‌ക്കും പങ്ക് ? അന്വേഷണം ശക്തമാക്കാൻ നീക്കം; കൂടുതൽ കണ്ണികളെന്നും സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 07:06 am IST
FacebookTwitterWhatsAppTelegram

മലപ്പുറം : കോഴിക്കോട് മലപ്പുറം ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ 5.08 കിലോ സ്വർണം നയതന്ത്ര പാഴ്‌സൽ വഴി കടത്തിയ സ്വർണമാണോയെന്ന് അന്വേഷിക്കാൻ ഇഡി. ഇത് കണ്ടെത്തിയാൽ എം ശിവശങ്കർ, സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായർ, എന്നിവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യും. മലപ്പുറം സ്വദേശിയായ അബൂബക്കർ പഴേടത്താണ് ഇത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. നയതന്ത്ര ചാനൽ മറയാക്കിയുള്ള സ്വർണക്കടത്തിൽ കൂടുതൽ കണ്ണികളുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

അബൂബക്കർ പാഴേടത്ത് അടുത്തിടെയും സ്വർണം കടത്തി എന്നാണ് ലഭിക്കുന്ന വിവരം. നയതന്ത്ര ചാനൽ സ്വർണക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതിനായിരുന്നു അബൂബക്കർ പാഴേടത്തിന്റെ മലപ്പുറത്തെ ജ്വല്ലറികളിലും, വീടുകളിലും ഇഡി റെയ്ഡ് നടത്തിയത്. മലപ്പുറത്തും കോഴിക്കോടുമായി നടന്ന റെയ്ഡിൽ ആറു കിലോയോളം സ്വർണമായിരുന്നു പിടികൂടിയത്.സ്വപ്ന സുരേഷും, എം ശിവശങ്കറും ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലും ഇയാൾ പങ്കാളിയാണ്.

നയതന്ത്ര ചാനൽ മറയാക്കി 9 കിലോ സ്വർണം ഇതുവരെ കടത്തിയെന്നും, ഇതിൽ മൂന്ന് കിലോ സ്വർണം എത്തിയത് സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘത്തിന്റെ കൈകളിലൂടെയാണെന്നുമാണ് അബൂബക്കർ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് പിടികൂടിയ 30 കിലോ സ്വർണത്തിൽ 3 കിലോ അബൂബക്കറിനായിരുന്നു. എന്നാൽ അബൂബക്കർ പാഴേടത്ത് ഒരു കണ്ണി മാത്രമാണെന്നും, നയതന്ത്ര ചാനൽ മറയാക്കിയുള്ള സ്വർണക്കടത്ത് നിർബാധം തുടരുന്ന വമ്പൻ സ്രാവുകൾ വേറെയും ഉണ്ടെന്നുമാണ് ഇഡിക്ക് ലഭിച്ച വിവരം.

ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്വർണക്കടത്ത് സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി. അബൂബക്കറിനൊപ്പം സ്വർണം കടത്തിയതായി സംശയിക്കുന്ന കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. രഹസ്യ അറകളിലായിരുന്നു അബൂബക്കർ സ്വർണം ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിൽ സ്വർണം കടത്തുന്ന കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച സംഘങ്ങൾക്ക് ജ്വല്ലറി ബിസിനസ് ഒരു മറ മാത്രമാണെന്നാണ് വിവരം.

 

 

Tags: Swapna SureshGold Smugglingm shivashankarസ്വപ്‌ന സുരേഷ്നയതന്ത്ര സ്വർണക്കടത്ത്സ്വർണക്കടത്ത്അബൂബക്കർ പഴേടത്ത്
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies