ആദ്യ ഫൈനലിസ്റ്റ് ഇന്ന് പിറവി എടുക്കും; അർജൻറീന-ക്രൊയേഷ്യാ ഏറ്റുമുട്ടൽ ലൂസെയിൽ സ്റ്റേഡിയത്തിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യ ഫൈനലിസ്റ്റ് ഇന്ന് പിറവി എടുക്കും; അർജൻറീന-ക്രൊയേഷ്യാ ഏറ്റുമുട്ടൽ ലൂസെയിൽ സ്റ്റേഡിയത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 02:10 pm IST
FacebookTwitterWhatsAppTelegram

 

ദോഹ: ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും ഏറ്റുമുട്ടുന്ന രാവിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ പിറക്കുമ്പോൾ ആദ്യ ഫൈനലിസ്റ്റും ദോഹയിൽ തീരുമാനിക്കപ്പെടും. മറ്റന്നാൾ രണ്ടാമനും. മത്സരം ലൂസെയിൽ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30ന് ആരംഭിക്കും.

ലയണൽ മെസ്സി എന്ന മിശിഹ കളം വാഴട്ടെയെന്നും ടീം കിരീടം നേടേണ്ടത് മെസ്സിക്ക് വേണ്ടിയാണെന്നും അർജൻറീനിയൻ ആരാധകർ ആർത്തുവിളിക്കുകയാണ്. എന്നാൽ അവർക്ക് മുന്നിൽ ക്രൊയേഷ്യയുടെ പോരാളി ലൂക്കാ മോഡ്രിച്ച് ശക്തമായ വെല്ലുവിളി തന്നെയാണ്. പാരമ്പര്യംകൊണ്ട് അർജൻറീന മുന്നിലാണെങ്കിലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ അപകടകരമായ സ്ഥിരതയാണ് ഓരോ ടൂർണ്ണമെന്റിലും കാണിക്കുന്നത്. കഴിഞ്ഞ തവണ 3-0നാണ് ക്രോട്ടുകൾ അർജന്ർറീനിയൻ മോഹം തകർത്തത്.

ക്വാർട്ടറിൽ നെതർലാന്റ്‌സിനെതിരെ നിശ്ചിത സമയത്ത് 2-2ന് സമനില വഴങ്ങിയ മെസ്സിയും കൂട്ടരും പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3നാണ് സെമിയിലെത്തിയത്. ക്വാർട്ടറിൽ നിശ്ചിത സമയത്ത് 1-1ന് ബ്രസീലിനോട് സമനില വഴങ്ങിയ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ക്രൊയേഷ്യ കരുത്തോടെ സെമിയിലെത്തിയത്.

ഇന്ന് ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരങ്ങളുടെ പട്ടികയിൽ ലോതർ മാത്തേവൂസിനൊപ്പം 25 കളികളെന്ന നേട്ടത്തിനൊപ്പം മെസ്സിയും എത്തും. ലോകകപ്പ് നേടിയാൽ 1986ൽ ഇതിഹാസ താരം ഡീഗോ മറഡോണയ്‌ക്ക് ശേഷം കപ്പുയർത്താനുള്ള ഭാഗ്യമാണ് മെസ്സിയെ കാത്തിരിക്കുന്നത്.

ഇന്ന് ജയിച്ച് ഫൈനലിലേയ്‌ക്ക് കടന്നാൽ തുടർച്ചയായി രണ്ടു തവണ ഫൈനലിലെത്തുന്ന നാലാമത്തെ യൂറോപ്യൻ ടീമായി ക്രൊയേഷ്യ മാറും. മുമ്പ് ഇറ്റലി, ജർമ്മനി, നെതർലാന്റ്‌സ് എന്നിവരാണ് രണ്ടു തവണ തുടർച്ചയായി ഫൈനലിലെത്തിയവർ. ലോകകപ്പിൽ ഇതുവരെ കളിച്ച നോക്കൗട്ട് ഘട്ടത്തിൽ നാല് തവണയാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ വിജയം നേടിയത്. അർജൻറീന അഞ്ചു തവണയും. ആറ് ലോകകപ്പ് മത്സരം ഇത്തവണ കളിക്കുന്ന 37 വയസ്സിന് മുകളിൽ പ്രായമുള്ള ആദ്യതാരമായും ലൂകാ മോഡ്രിച്ച് മാറിയിരിക്കുന്നു.

പെരിസിച്ചും ഗോൾകീപ്പർ ഡോമിനിക് ലിവാകോവിച്ചും ഈ ലോകകപ്പിൽ കാഴ്ചവെച്ചിരി ക്കുന്നത് അതുല്യ പോരാട്ടമാണ്. അത് തന്നെയാണ് അർജൻറീനയ്‌ക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

Tags: FIFA2022
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies