11-ാം വയസിൽ ബോർഡിംഗിൽ ചേർത്ത് പഠിപ്പിച്ചതിന് വൈരാഗ്യം തീർത്ത് മകൻ; 40 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളെ കൊല്ലാൻ ശ്രമം; ഞെട്ടിപ്പിക്കുന്ന ക്രൂരത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

11-ാം വയസിൽ ബോർഡിംഗിൽ ചേർത്ത് പഠിപ്പിച്ചതിന് വൈരാഗ്യം തീർത്ത് മകൻ; 40 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളെ കൊല്ലാൻ ശ്രമം; ഞെട്ടിപ്പിക്കുന്ന ക്രൂരത

UK man Attacks Parents For Sending Him To Boarding School 40 Years Ago

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 06:58 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബോർഡിംഗ് സ്‌കൂളിലേക്ക് അയച്ചതിലുള്ള വൈരാഗ്യം തീർക്കുന്നതിന് മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. സംഭവം നടന്ന് 40 വർഷത്തിന് ശേഷമാണ് പ്രതികാരം വീട്ടാൻ 51-കാരനായ മകൻ ശ്രമിച്ചത്. ബ്രിട്ടീഷുകാരനായ എഡ് ലിൻസെയെ കൊലപാതക ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

11 വയസുള്ളപ്പോൾ തന്റെ താത്പര്യത്തിന് വിരുദ്ധമായി മിതാപിതാക്കൾ ബോർഡിംഗ് സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ചു. 1980കളിലായിരുന്നു സംഭവം. ലണ്ടനിലെ ഒരു ബോയ്‌സ് പബ്ലിക് സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ച് തന്നെ പ്രയാസപ്പെടുത്തി. ഇതിനുള്ള പ്രതികാരമായാണ് 40 വർഷത്തിന് ശേഷം മാതാപിതാക്കളെ കൊല്ലാൻ ശ്രമിച്ചതെന്ന് മകൻ വെളിപ്പെടുത്തി.

അച്ഛനും അമ്മയും താമസിക്കുന്ന ഫാംഹൗസിലേക്ക് അർദ്ധരാത്രി അതിക്രമിച്ച് കയറിയ മകൻ ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. 85-കാരനായ നിക്കോളസ് ക്ലേയ്ടണും 82-കാരിയായ ജൂലിയയുമാണ് ആക്രമിക്കപ്പെട്ടത്. ബെഡ്‌റൂമിൽ കിടന്നിരുന്ന അച്ഛന്റെ തലയ്‌ക്കും ചെവിക്കും കൈകൾക്കും മാരകമായി പരിക്കേറ്റു. അപ്പുറത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മയെയും ക്രൂരമായി ഉപദ്രവിച്ചു. തല അടിച്ചു പൊട്ടിച്ചു. പിതാവിന്റെ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉൾപ്പെടെ സംഭവിച്ചിരുന്നു. അഞ്ചാഴ്ചയോളം ആശുപത്രിയിൽ കിടന്നാണ് ഇയാൾ സുഖപ്രാപ്തി നേടിയത്.

രണ്ട് കുട്ടികളുടെ അച്ഛനാണ് പ്രതിയായ ലിൻസ്. കുട്ടിക്കാലത്ത് ബോർഡിംഗ് സ്‌കൂളിൽ അയച്ചതിൽ ലിൻസിന് ഇത്രമാത്രം അതൃപ്തിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ അറിഞ്ഞിട്ടില്ലായിരുന്നു. മകൻ എപ്പോഴും മാനസികമായി അകലം പാലിച്ചിരുന്നതിന്റെ കാരണം അവർ തിരിച്ചറിഞ്ഞിരുന്നില്ല. മകന്റെ അസന്തുഷ്ടിയുടെ കാരണമറിയാതെ വർഷങ്ങളോളം മാതാപിതാക്കൾ കഴിഞ്ഞു. ആവുന്നത്ര സാമ്പത്തിക സഹായം മകന് ചെയ്തു. എന്നിട്ടും അവൻ അകന്നുനിന്നിരുന്നതായി മാതാപിതാക്കൾ പറയുന്നു. മോശപ്പെട്ട കൗമാരത്തിന്റെ ട്രോമയായിരിക്കാം വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം ഇംഗ്ലണ്ടിലെ ചെഷൈറയിൽ നടന്നത്.

Tags: UKparents
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies