പറ്റ്ന: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച് ബിഹാറിലെ കോൺഗ്രസ് എംഎൽഎ. അരാരിയയിലെ എംഎൽഎ അബിദുർ റഹ്മാൻ ആണ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാതെ അനാദരവ് കാണിച്ചത്. സംഭവത്തിൽ എംഎൽഎയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.
നിയമസഭയിൽ ദേശീയഗാനം ആലപിക്കുമ്പോഴായിരുന്നു സംഭവം. എല്ലാവരും എഴുന്നേറ്റ് നിന്നപ്പോൾ അബിദുർ റഹ്മാൻ മാത്രം ഇരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാത്രം ദേശീയഗാനം അവസാനിക്കുന്നതുവരെ ഇരിക്കുകയായിരുന്നു. അതേസമയം കാല് വേദനയെ തുടർന്നാണ് താൻ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കാതിരുന്നത് എന്നാണ് എംഎൽഎ നൽകുന്ന വിശദീകരണം.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. ഇത് ആദ്യമായല്ല കോൺഗ്രസ് എംഎൽഎമാർ ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നത് എന്ന് ബിജെപി എംഎൽഎ നീരജ് സിംദ് ബബ്ലു പറഞ്ഞു. ദേശീയ ഗാനത്തെ ആദരിക്കാത്തവരെ രാജ്യദ്രോഹികളായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഇതിന് മുൻപും കോൺഗ്രസ് നേതാക്കൾ ദേശീയഗാനത്തെ അവഹേളിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments