ശ്രീനഗർ: ജമ്മു കശ്മീരിലെ സൈനിക കേന്ദ്രത്തിൽ പടുകൂറ്റൻ ദേശീയ പതാക ഉയർത്തി ഇന്ത്യൻ സൈന്യം. പഠാൻകോട്ടിലെ മാമുൻ സൈനിക കേന്ദ്രത്തിലാണ് പതാക ഉയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ( ആസാദി കാ അമൃത് മഹോത്സവ്) ഭാഗമായാണ് ത്രിവർണ പതാക ഉയർത്തിയത്.
ബുധനാഴ്ചയായിരുന്നു സൈനിക കേന്ദ്രത്തിൽ പതാക ഉയർത്തിയത്. 72 അടി ഉയരമുള്ള പതാകയാണ് ഉയർത്തിയത്. ഗുർജ് ഡിവിഷൻ ജനറൽ കമാൻഡിംഗ് ഓഫീസർ മേജർ ജനറൽ ആഷിം കോഹ്ലി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നിരവധി സ്കൂൾ വിദ്യാർത്ഥികളും, വിരമിച്ച സൈനികരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിൽ ഒന്നാണ് മാമുൻ എന്ന് സൈനിക വക്താവ് അഭിപ്രായപ്പെട്ടു. അതിർത്തിയോട് ചേർന്ന് കിടക്കുന്ന പഠാൻകോട്ട് ദേശീയ നയതന്ത്രത്തിൽ വലിയ പ്രാധാന്യമുള്ള സ്ഥലമാണ്. രാജ്യത്തെ വലിയ കന്റോൺമെന്റുകളിൽ ഒന്നാണ് മൈമുൻ. ത്രിവർണ പതാക ഉയർത്താനുള്ള തീരുമാനത്തെ നിരവധി പേർ പ്രശംസിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Comments