മക്കൾ എന്നും ദൈവത്തിന്റെ സമ്മാനങ്ങളാണ് . അത് യാഥാർത്ഥ്യമാക്കുകയാണ് അന്ധ ദമ്പതികളുടെ ജീവിതത്തിൽ ഈ കുഞ്ഞു മകൾ . മുംബൈയിലെ മീരാ റോഡിൽ നിന്നുള്ളതാണ് വീഡിയോ. കാഴ്ചയില്ലാത്ത മാതാപിതാക്കളെ പരിചരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ കണ്ടന്റ് ക്രിയേറ്ററായ മിത്ത് ഇന്ദുൽക്കറാണ് ഷെയർ ചെയ്തത്.
വീഡിയോയിൽ, കാഴ്ചയില്ലാത്ത മാതാപിതാക്കളോടൊപ്പം ഒരു കൊച്ചു പെൺകുട്ടി സ്കൂൾ യൂണിഫോം ധരിച്ച് ഇരിക്കുന്നു . റോഡരികിലെ ഭക്ഷണശാലയുടെ പുറത്ത് ഇരുന്ന് അവർ ലഘുഭക്ഷണം കഴിക്കുന്നത് കാണാം. ഭക്ഷണം കഴിക്കാനും, അത് കഴിഞ്ഞ് അവരെ വൃത്തിയാക്കാനും സഹായിക്കുക മാത്രമല്ല, അവരെ സ്റ്റാളിൽ നിന്ന് പുറത്തേക്ക് നയിക്കുകയും ചെയ്യുന്നുണ്ട് കുട്ടി.വീഡിയോയ്ക്ക് 3.5 മില്യൺ വ്യൂസ് ആണ് ഇതുവരെയുള്ളത്.
“ആദ്യമായി അവരെ കണ്ടപ്പോൾ ഞാൻ വളരെ വികാരാധീനനായി. എല്ലാ ദിവസവും അവർ ഈ കടയിലേക്ക് വരുന്നത് ഞാൻ കാണുകയായിരുന്നു. മാതാപിതാക്കൾ അന്ധരാണ്, പക്ഷേ അവർ അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുന്നു. ഈ കൊച്ചു പെൺകുട്ടി ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. നിങ്ങളുടെ മാതാപിതാക്കളേക്കാൾ നിങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല, അതിനാൽ അവർ നിങ്ങളെ വിട്ടുപോകുന്നതിനു മുമ്പ് അവരെ പരിപാലിക്കുക,’ എന്നാണ് ഇന്ദുൽക്കർ വീഡിയോ പങ്കുവെച്ചു കൊണ്ട് എഴുതിയത്. ഒട്ടേറെ പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
https://www.instagram.com/p/CmBAKg1q-V9/
Comments