മുംബൈ : ഷാരൂഖ് ഖാൻ നായകനായ ‘പത്താൻ’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് കാട്ടി മുംബൈ സ്വദേശി സഞ്ജയ് തിവാരിയാണ് പോലീസിൽ പരാതി നൽകിയത്. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുസഫർനഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
അഭിഭാഷകനായ സുധീർ ഓജയാണ് ബിഹാർ മുസഫർനഗർ സിജെഎം കോടതിയെ സമീപിച്ചത്. കേസ് ജനുവരി 3ന് പരിഗണിക്കും . ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതുമാണ് ചിത്രത്തിലെ ഗാനമെന്ന് കാട്ടി നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ ഫയൽ ചെയ്തിട്ടുള്ളത്. മുംബൈ പോലീസിന് ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്.
Comments