സച്ചിൻ.. സച്ചിൻ! ആരവവുമായി വിമാന യാത്രികർ; വൈറലായി വീഡിയോ; മറുപടിയുമായി ക്രിക്കറ്റ് ദൈവം
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിൻ.. സച്ചിൻ! ആരവവുമായി വിമാന യാത്രികർ; വൈറലായി വീഡിയോ; മറുപടിയുമായി ക്രിക്കറ്റ് ദൈവം

Fans Chant "Sachin, Sachin!" As He Boards Flight; Cricket Legend Reacts

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 01:54 pm IST
FacebookTwitterWhatsAppTelegram

സച്ചിൻ.. സച്ചിൻ! ഈ ആരവം കേൾക്കാത്ത ഒരു ക്രിക്കറ്റ് പ്രേമിയും ലോകത്തുണ്ടാകില്ല. 1989ൽ ബാറ്റുമായി ക്രീസിലിറങ്ങിയ സച്ചിൻ എന്ന പതിനാറുകാരൻ പിന്നീട് ഇതിഹാസ ക്രിക്കറ്റ് താരമായി മാറുന്ന കാഴ്ചയായിരുന്നു ലോകം കണ്ടത്. 2013ൽ അദ്ദേഹം വിരമിച്ചെങ്കിലും താരത്തെ എവിടെ വച്ച് കണ്ടാലും ആരാധകർ ആവേശത്തോടെ ആ പേരുവിളിക്കും. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുന്നത്.

പറന്നുയരാൻ തയ്യാറെടുത്ത് നിൽക്കുന്ന വിമാനത്തിൽ നിന്നുള്ള കാഴ്ചയാണിത്. ഫ്‌ളൈറ്റിൽ സച്ചിനുമുണ്ടെന്ന് സഹയാത്രികർ മനസിലാക്കി. പലരും അദ്ദേഹത്തെ കാണുകയും ചെയ്തു. വിമാനം പറന്നുയരുന്നതിന് മുമ്പ് യാത്രക്കാർക്കായുള്ള നിർദേശങ്ങൾ അനൗൺസ്‌മെന്റായി വരികയാണ്. ഇതിനിടെയാണ് വിമാനത്തിൽ ഇരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ സച്ചിനെ ആവേശത്തോടെ വിളിക്കുന്നത്. അതേ.. ആ പഴയ വിളി തന്നെ.. അദ്ദേഹം ബാറ്റുമായി ഇറങ്ങിയിരുന്നപ്പോൾ സ്‌റ്റേഡിയത്തിൽ മുഴങ്ങിയിരുന്നു അതേ ആരവം..

Thank you to those on my flight who were chanting my name a little while ago, reminiscent of when I used to come out to bat. Unfortunately, the seatbelt sign was on so I could not stand up to greet you. So saying a big hello to all now 👋🏻👋🏻 https://t.co/ak4GYLjMi4

— Sachin Tendulkar (@sachin_rt) December 17, 2022

ദൃശ്യങ്ങൾ അതിവേഗം ട്വിറ്ററിൽ പ്രചരിച്ചു. വൈകാതെ ക്രിക്കറ്റ് ദൈവം പ്രതികരണവുമായി എത്തി. ”ഏതാനും നിമിഷങ്ങൾക്ക് മുമ്പ് നടന്നതാണിത്. ഞാൻ കയറിയ ഫ്‌ളൈറ്റിൽ നിന്നുള്ള കാഴ്ച.. അവിടെ എന്റെ പേര് ആർത്തുവിളിച്ചവർക്ക് നന്ദി.. ബാറ്റിങ്ങിനായി ഇറങ്ങിയിരുന്ന കാലത്തെ ഓർമ്മിപ്പിച്ച നിമിഷമായിരുന്നു അത്.. വിമാനത്തിൽ സീറ്റ് ബെൽറ്റ് സൈൻ ഓൺ ആയിരുന്നു. അതിനാൽ നിർഭാഗ്യമെന്നു പറയട്ടെ എനിക്കൊന്ന് എഴുന്നേറ്റ് നിന്ന് നിങ്ങളെ കാണാനും ആശംസയറിയിക്കാനും കഴിഞ്ഞില്ല. അതിനാൽ ഇപ്പോൾ നിങ്ങൾക്കെല്ലാവർക്കും ഒരു ബിഗ് ഹലോ പറയുകയാണ്.. ” ഇതായിരുന്നു സച്ചിന്റെ വാക്കുകൾ. വൈറലായ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടായിരുന്നു സച്ചിൻ കുറിപ്പെഴുതിയത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ടെൻഡുൽക്കറും ദൃശ്യങ്ങൾ പങ്കുവച്ചതോടെ വീഡിയോ വീണ്ടും വൈറലാകുകയാണ്.

Tags: SACHINSachin Tendulkar
ShareTweetSendShare

More News from this section

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

Latest News

‘ഡയറിയിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരിമാരുടെ വിവരങ്ങൾ, ജപിച്ചൂതിയ വെള്ളവും തേനും കൊണ്ട് വ്യാജ ചികിത്സയും ആഭിചാരവും, കാസർകോട്ടെ ഉസ്താദിന്റെ വീട്ടിൽ മിന്നൽ പരിശോധന

ദർസിൽ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മുസ്ലിം ലീഗ് ജില്ലാ നേതാവിനെതിരെ പോക്സോ കേസ്

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയിൽ ഹൈക്കോടതി ഇടപെടൽ; മാറ്റ് പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം

ശബരിമല സ്വർണക്കവർച്ചയിൽ സിബിഐ അന്വേഷണം വേണം; ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം; മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

വിവാഹം കഴിഞ്ഞ് എട്ട് മാസം; യുവതി ജീവനൊടുക്കി, ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies