തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചയ്‌ക്കല്‍ വലിയ ഏലായില്‍ അയ്യങ്കാളി പ്രതിമയ്‌ക്ക് സമീപം വാടകയ്‌ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന സന്ദീപ് (33) ആണ് മരിച്ചത്. വീട്ടില്‍വച്ചാണ് സന്ദീപിന് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇന്നലെ രാത്രി ഇതേ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണ് വിവരം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ഉടന്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: രജനി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.















