തിരുവനന്തപുരം: കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍ (34), ഭാര്യ ആതിര (27), മൂന്ന് വയസുള്ള മകള്‍ ധോനി എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് കുടുംബത്തെക്കുറിച്ച് വിവരമില്ലാത്തത്. വീരണകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ശങ്കറും കുടുംബവും താമസിച്ചിരുന്നത്. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായി വിവരമുണ്ട്.
വായ്പയുമായി ബന്ധപ്പെട്ട് ഇന്നലെ ബാങ്ക് അധികൃതര്‍ ശങ്കറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുടുംബം വീട്ടിലില്ലെന്ന് മനസിലായത്. ശങ്കറിന്റെ മാതാവിനെയും ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് മാതാവ് വീട്ടിലെത്തി പരിശോധിച്ചെങ്കിലും ശങ്കറിനെയും ഭാര്യയെയും മകളെയും കണ്ടെത്താനായില്ല. ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കാട്ടാക്കട പൊലീസ് കുടുംബത്തെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. കുടുംബം എവിടേക്കാണ് പോയതെന്നും ഇവരെക്കുറിച്ച് മറ്റെന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.















