'ഫ്രാന്‍സിന് മുഖ്യമന്ത്രി അഭിനന്ദനം നേർന്നു'; 'ദൗത്യം പൂർത്തിയായി'; മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഫ്രാന്‍സിന് മുഖ്യമന്ത്രി അഭിനന്ദനം നേർന്നു’; ‘ദൗത്യം പൂർത്തിയായി’; മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 10:46 am IST
FacebookTwitterWhatsAppTelegram

ലോകകപ്പ് കിരീടം ചൂടിയ അർജന്റീനയെയും അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ ഫ്രാൻസിനെയും നിരവധി പേരാണ് പുകഴ്‌ത്തുന്നത്. ഇത്തവണത്തെ ലോകകപ്പ് ചർച്ച ചെയ്തത് കേരളത്തിലെ ഫുട്ബോൾ പ്രേമത്തെപ്പറ്റിയും കൂടിയാണ്. മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നതോടെ ഫുട്ബോൾ ലോകത്ത് മുഴുവൻ കേരളം ചർച്ചയായി. ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി മലയാളികൾക്കാണ് അവസരം ലഭിച്ചത്. അർജന്റീന- ഫ്രാൻസ് പോരാട്ടം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ മലയാളികളുടെ ശബ്ദം ആർത്തിരമ്പി. കേരളത്തിലെ രാഷ്‌ട്രീയ നേതാക്കൾക്കിടയിലും ഫുട്ബോൾ ആവേശത്തിന് കുറവുണ്ടായില്ല. അർജന്റീനയുടെ വിജയത്തിന് കേരളത്തിലെ പല നേതാക്കളും നടത്തിയ പ്രതികരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. ഇതിൽ ട്രോളുകളിൽ ഇടം നേടുന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകളാണ്.

അർജന്റീനയുടെ ചരിത്ര വിജയത്തിന് പിന്നാലെ ‘ദൗത്യം പൂർത്തിയാക്കി'(Mission accomplished) എന്നാണ് ലോകകപ്പിൽ മെസി മുത്തമിടുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് മുഹമ്മദ് റിയാസ് കുറിച്ചത്. ഒരു വിഭാ​ഗം മന്ത്രിയുടെ പോസ്റ്റിന് താഴെ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുമ്പോൾ മറ്റൊരു വിഭാ​ഗം ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കുത്തിപ്പൊക്കി ട്രോളുകയാണ്. ‘ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനവും കേരളത്തിലേക്ക് ഫ്രാന്‍സിന് സ്വാഗതവും. ലോകകപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനുള്ള അഭിനന്ദനം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്’ എന്ന് ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

മന്ത്രിയുടെ പോസ്റ്റിന് താഴെ ‘സന്തോഷായി’ എന്ന് കമന്റ് ഇട്ട ഫുട്ബോൾ പ്രേമിക്ക് മുഹമ്മദ് റിയാസ് ലൈക്കും ചെയ്തിട്ടുണ്ട്. ‘ട്രോളിയതാണെന്ന് മന്ത്രിയുടെ അഡ്മിന് മനസിലായില്ലെന്ന് തോന്നുന്നു’ എന്നാണ് മന്ത്രിയുടെ ലൈക്കിന് പിന്നാലെ വന്ന കമന്റുകൾ. ‘ഒരു കാര്യം ഉറപ്പ് ആയി, കപ്പ് മെസിക്ക് തന്നെ’, ‘അർജൻ്റീനക്കാർക്ക് സന്തോഷിക്കാം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. മുഹമ്മദ് റിയാസിന്റെ രണ്ട് പോസ്റ്റുകളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

Tags: finalP A Muhammad RiyasArgentina vs France
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies