'ബ്രസീലിന് ഒരു ലോകകപ്പ'; പുള്ളാവൂരിൽ അർജന്റീന ഫാൻസിന്റെ പ്രതികാരം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബ്രസീലിന് ഒരു ലോകകപ്പ’; പുള്ളാവൂരിൽ അർജന്റീന ഫാൻസിന്റെ പ്രതികാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 03:33 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ പുഴയിൽ സ്ഥാപിച്ച് പുള്ളാവൂരിലെ ഫുട്‌ബോൾ പ്രേമികൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൂറ്റൻ കട്ടൗട്ടുകളുടെ ചിത്രം ഫിഫ തന്നെ തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചതോടെയാണ് കേരളത്തിലെ ഫുട്‌ബോൾ പ്രേമം ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടത്. ബ്രസീലും പോർച്ചുഗലും ലോകകപ്പിൽ നിന്നും പുറത്തായതോടെ നെയ്മറിന്റെയും റൊണാൾഡോയുടെയും കട്ടൗട്ടുകൾ പുല്ലാവൂർ പുഴയിൽ നിന്നും അപ്രത്യക്ഷമായി. സൗദിയോട് തോറ്റതിന് പിന്നാലെ ബ്രസീൽ ഫാൻസുകാർ കളിയാക്കിയ മെസിയും അർജന്റീനയും തന്നെയാണ് ലോകകപ്പും കൊണ്ട് മടങ്ങിയത്. ഇപ്പോഴിതാ മെസിയെയും അർജന്റീനയെയും പരിഹസിച്ചതിന് ബ്രസീൽ ആരാധകരെ ട്രോളുകയാണ് പുള്ളാവൂരിലെ അർജന്റീന ഫാൻസ്.

‘ബ്രസീലിന് ഒരു ലോക കപ്പ’ എന്ന കുറിപ്പോടെ ഒരു കപ്പയുടെ ചിത്രമുള്ള ഫ്ലക്സ് പൂള്ളാവൂരിൽ സ്ഥാപിച്ചിരിക്കുകയാണ് അർജന്റീന ഫാൻസ്. ആറാമത്തെ കപ്പ് സ്വന്തമാക്കുമ്പോൾ നെയ്മറിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കാൻ ബ്രസീൽ ആരാധകർ കണ്ടുവെച്ച ഇടത്താണ് പുള്ളാവൂരിലെ ബ്രസീൽ ഫാൻസിനെ കളിയാക്കി കൊണ്ട് അർജന്റീന ഫാൻസ് കപ്പയുടെ ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

ഇത്തരം ആഹ്ലാദങ്ങളൊന്നും നല്ല ഫുട്‌ബോൾ പ്രേമികൾക്ക് ചേരുന്നതല്ല എന്നാണ് പലരും പ്രതികരിക്കുന്നത്. അതേസമയം, കേരളത്തിലെ തന്റെ ആരാധകർക്ക് സാക്ഷാൽ നെയ്മർ തന്നെ നന്ദി പറഞ്ഞിരുന്നു. കേരളത്തിൽ നിന്നുള്ള ബ്രസീൽ ഫാൻസിന്റെ മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നെയ്മർ നന്ദി അറിയിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും തങ്ങളുടെ ആരാധകർക്ക് നന്ദി അറിയിച്ച് അർജന്റീന ടീമും രംഗത്തു വന്നിരുന്നു. ടീമിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് ഇന്ത്യയ്‌ക്കും കേരളത്തിനും അർജന്റീന നന്ദി അറിയിച്ചിരിക്കുന്നത്.

Tags: finalpullavoorArgentina vs France
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies