രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ നീക്കവുമായി ഗെഹ്ലോട്ട്; ബിപിഎൽ പരിധിയിൽപെടുന്നവർക്ക് പാചകവാതക സിലിണ്ടറുകൾ 500 രൂപയ്ക്ക് നൽകുമെന്ന് പ്രഖ്യാപനം; നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; പാവങ്ങൾക്ക് പലചരക്കും നൽകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ നീക്കവുമായി ഗെഹ്ലോട്ട്; ബിപിഎൽ പരിധിയിൽപെടുന്നവർക്ക് പാചകവാതക സിലിണ്ടറുകൾ 500 രൂപയ്‌ക്ക് നൽകുമെന്ന് പ്രഖ്യാപനം; നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; പാവങ്ങൾക്ക് പലചരക്കും നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 10:03 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കൈയ്യിലെടുക്കാൻ നീക്കം തുടങ്ങി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. ഏപ്രിൽ മുതൽ 500 രൂപയ്‌ക്ക് പാചകവാതക സിലിണ്ടറുകൾ നൽകുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപനം. വരുന്ന ബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ബിപിഎൽ പരിധിയിൽ പെടുന്നവർക്കും ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുമാണ് ആനുകൂല്യം ലഭിക്കുക. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. ഇതിലൂടെ സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം മറികടക്കാനാകുമെന്നാണ് ഗെഹ്ലോട്ടിന്റെ പ്രതീക്ഷ.

നിലവിൽ ഗെഹ്ലോട്ട് – സച്ചിൻ പൈലറ്റ് പോരിന്റെ പേരിൽ ആടിയുലയുകയാണ് സംസ്ഥാനത്തെ കോൺഗ്രസ്. പാർട്ടിക്കുളളിലെ പോര് കൊണ്ടു തന്നെ ഭരണത്തിൽ ഗെഹ്ലോട്ടിന് വേണ്ട വിധത്തിൽ ശ്രദ്ധിക്കാനാകുന്നില്ലെന്നും വിമർശനം ഉണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം.

ഉജ്ജ്വല യോജനയുടെ പേരിൽ പ്രധാനമന്ത്രി നാടകം കളിക്കുകയാണെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. പദ്ധതിയിൽ വിതരണം ചെയ്യുന്ന സിലിണ്ടറുകൾ ഇപ്പോൾ കാലിയാണ്. ഇക്കാര്യം തന്റെ സർക്കാർ വ്യക്തമായി പഠിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഗെഹ്‌ലോട്ട് പറയുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പരിപാടിയിൽ രാഹുലിനെ സാക്ഷിയാക്കി ആയിരുന്നു ഗെഹ്ലോട്ടിന്റെ പ്രഖ്യാപനങ്ങൾ.

പാവപ്പെട്ട ജനങ്ങൾക്ക് പലചരക്ക് സാധനങ്ങൾ നൽകുന്നതും പരിഗണനയിലാണെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. നാണയപ്പെരുപ്പം ഉയർന്നതോടെ ഭക്ഷ്യ സാധനങ്ങൾക്ക് വില ഉയർന്നുവെന്നും അതിനെ നേരിടാനാണ് ഈ നീക്കമെന്നും ഗെഹ്ലോട്ട് പറയുന്നു.

Tags: Rahul GandhiAshok Ghelotഅശോക് ഗെഹ്ലോട്ട്
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies