കെജ്‌രിവാളിനെ നേരിൽ കണ്ടു; ആംആദ്മിക്ക് നൽകിയത് 60 കോടി രൂപ; വെളിപ്പെടുത്തലുമായി സുകേഷ് ചന്ദ്രശേഖർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിനെ നേരിൽ കണ്ടു; ആംആദ്മിക്ക് നൽകിയത് 60 കോടി രൂപ; വെളിപ്പെടുത്തലുമായി സുകേഷ് ചന്ദ്രശേഖർ

Conman Sukesh Chandrasekhar says 'paid AAP ₹ 60 crore'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 04:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആംആദ്മിക്കെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖർ. ഡൽഹി സർക്കാരിന് 60 കോടി രൂപ കൈമാറിയെന്നാണ് കോൺമാൻ സുകേഷ് ചന്ദ്രശേഖറിന്റെ ആരോപണം. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട വിചാരണയ്‌ക്ക് ഡൽഹിയിലെ പട്യാല കോടതിയിൽ എത്തിയപ്പോഴായിരുന്നു സുകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുകേഷ് ആംആദ്മിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

പട്യാല കോടതിയിൽ ഹാജരായതിന് ശേഷം പുറത്തേക്കുവന്ന സുകേഷ് ചുറ്റും കൂടി നിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയ്യാറാകുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മറ്റ് എഎപി നേതാക്കളെയും നേരിട്ട് കാണുകയും പണം നൽകുകയും ചെയ്തിരുന്നോയെന്നായിരുന്നു മാദ്ധ്യമങ്ങൾ ആരാഞ്ഞത്. ഉണ്ടെന്ന് സുകേഷ് മറുപടി നൽകി. എത്ര രൂപയാണ് ആംആദ്മി നേതാക്കൾക്ക് നൽകിയതെന്നായിരുന്നു മാദ്ധ്യമങ്ങളുടെ അടുത്ത ചോദ്യം. 60 കോടി രൂപയെന്ന് സുകേഷ് പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകരോട് കൂടുതൽ പ്രതികരിക്കുന്നതിന് മുമ്പ് സുകേഷിനെ പോലീസ് അവിടെ നിന്നും മാറ്റി.

സുകേഷിന്റെ പ്രതികരണവും ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായതോടെ എഎപിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. അഴിമതിയിൽ മുങ്ങിനിവരുന്ന ആംആദ്മി നേതാക്കളെ ഇപ്പോഴും പാർട്ടി സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കെജ്‌രിവാളിന് ഒന്നും മറയ്‌ക്കാനില്ലെങ്കിൽ നുണ പരിശോധനയ്‌ക്ക് ഹാജരാകണമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ആവശ്യപ്പെട്ടു.

ആൾമാറാട്ടം നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നിലവിൽ ഡൽഹിയിലെ മണ്ഡോലി ജയിലിലാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഡൽഹി സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കോൺമാൻ ഉന്നയിക്കുന്നത്. എഎപിയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും ഇയാൾ ഡൽഹി ലെഫ്. ഗവർണറോട് അഭ്യർത്ഥിച്ചിരുന്നു.

Tags: AAPsukesh-chandrasekhar-
Share
Tweet
SendShare

More News from this section

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

Latest News

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies