ഉമിനീർ പോലും ഇറക്കാനാവാത്ത രോഗാവസ്ഥ: പെറോറൽ എൻഡോസ്‌കോപ്പിക് മയോടോമിയിലൂടെ ഭേദമാക്കി കിംസ്‌ഹെൽത്ത്; ആരോഗ്യരംഗത്ത് കൈവരിച്ചത് സുപ്രധാന നേട്ടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉമിനീർ പോലും ഇറക്കാനാവാത്ത രോഗാവസ്ഥ: പെറോറൽ എൻഡോസ്‌കോപ്പിക് മയോടോമിയിലൂടെ ഭേദമാക്കി കിംസ്‌ഹെൽത്ത്; ആരോഗ്യരംഗത്ത് കൈവരിച്ചത് സുപ്രധാന നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 06:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അക്കലേഷ്യ രോഗികളിൽ പെറോറൽ എൻഡോസ്‌കോപ്പിക് മയോടോമി (പോയം) വിജയകരമാക്കി കിംസ്‌ഹെൽത്ത്. ആശുപത്രിയിൽ ചികിത്സ തേടിയ മൂന്ന് രോഗികളിലാണ് പെറോറൽ എൻഡോസ്‌കോപ്പിക് മയോടോമി നടത്തിയത്. ഖരരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോൾ അന്നനാളത്തിൽ കുടുങ്ങിക്കിടക്കുന്ന രോഗാവസ്ഥയാണ് അക്കലേഷ്യ.

ഉമിനീർപോലും ഇറക്കാനാകാത്ത അവസ്ഥയിലായിരുന്നു മൂന്ന് രോഗികളും കിംസ്‌ഹെൽത്തിൽ എത്തിയത്. രോഗത്തിന് പരിഹാരം തേടി ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രോഗം ഭേദമായില്ല. ഇതോടെയാണ് കിംസ്‌ഹെൽത്തിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിലെത്തുന്നത്.

തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിൽ നടന്ന ഈസോഫാഗൽ മാനോമെട്രി പരിശോധനയിലാണ് അന്നനാളത്തെ ബാധിക്കുന്ന അക്കലേഷ്യ കണ്ടെത്തുന്നതും പോയം മാത്രമാണ് ഏക പോംവഴി എന്ന നിഗമനത്തിലെത്തുന്നതും. പ്രഷർ സെൻസറുകൾ ഘടിപ്പിച്ച ട്യൂബ് അന്നനാളത്തിലൂടെ ആമാശയത്തിലേയ്‌ക്ക് കടത്തി വിട്ടായിരുന്നു പരിശോധന.

അന്നനാളം ആമാശയവുമായി ചേരുന്ന ഭാഗത്തെ പേശികളുടെ അസാധാരണമായ വണ്ണവും, സങ്കോചവുമാണ് അക്കലേഷ്യ എന്ന അപൂർവ രോഗത്തിന് കാരണമാകുന്നത്. ഭക്ഷണം ആമാശയത്തിലേക്ക് എത്താതിരിക്കുന്നതോടെ റിഫ്‌ളെക്‌സുകൾ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, ന്യുമോണിയ തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

സങ്കീർണ്ണ എൻഡോസ്‌കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പെറോറൽ എൻഡോസ്‌കോപ്പിക് മയോടോമി പൂർത്തിയാക്കാൻ മൂന്ന് മുതൽ നാല് മണിക്കൂർ വേണ്ടി വരും. ശരീരത്തിൽ മറ്റൊരിടത്തും മുറിവുണ്ടാക്കാത്ത രീതിയിൽ അന്നനാളം, ആമാശയം എന്നിവയുടെ പ്രതലങ്ങളുടെ വിശദമായ പരിശോധനയ്‌ക്കായി ഒരു ഫ്‌ലെക്‌സിബിൾ എൻഡോസ്‌കോപ്പ് ട്യൂബ് വായിലൂടെ കടത്തിവിട്ട് അന്നനാളത്തിൽ ചെറിയ മുറിവുണ്ടാക്കി അതുവഴി അന്നനാളത്തിന്റെ താഴത്തെ സ്ഫിൻക്റ്റർ മുറിച്ച് അയവ് വരുത്തുകയും ചെയ്യുന്നു.

അപൂർവങ്ങളിൽ അപൂർവമായാണ് അക്കലേഷ്യ ഉണ്ടാകുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് അടുത്തടുത്ത ദിവസങ്ങളിൽ 3 രോഗികൾ കിംസ്‌ഹെൽത്തിലെത്തുന്നതും, ഒറ്റ ദിവസം തന്നെ 3 ആളുകളിലും പ്രക്രിയ വിജയകരമാക്കുന്നതും. അക്കലേഷ്യ രോഗികളിൽ ഡ്രഗ് തെറാപ്പി ഫലപ്രദമല്ല, മറ്റ് ചികിത്സാരീതികളെ അപേക്ഷിച്ച്, പോയം പ്രക്രിയയിലൂടെ നെഞ്ചിലോ, വയറിലോ മുറിവുകളുണ്ടാക്കാതെ, ആശുപത്രി വാസം കുറയ്‌ക്കാനും സാധിക്കുമെന്ന് ഈ അപൂർവ പ്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോ. മധു ശശിധരൻ പറഞ്ഞു. സീനിയർ കൺസൾട്ടന്റുമാരായ ഡോ. അജിത് കെ നായർ, ഡോ ഹാരിഷ് കരീം, കൺസൾട്ടന്റ് ഡോ. അരുൺ പി, കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റ് ഡോ. ഹാഷിർ എ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ തുടർചികിത്സയ്‌ക്ക് ശേഷം മൂവരും രോഗമുക്തരായി ആശുപത്രി വിട്ടു.

Tags: poemkims health
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies